Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 19:47 IST
Share News :
കടുത്തുരുത്തി: അതിരമ്പുഴയിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ കൂട്ടിയിടിച്ചു. ഏറ്റുമാനൂർ അതിരമ്പുഴ റോഡിൽ ഉപ്പുപുരക്കൽ ജംഗ്ഷന് സമീപം വൈകിട്ട് 5.45 ഓടെയാണ് അപകടമുണ്ടായത്. സ്വകാര്യബസ് മറ്റൊരു വാഹന ത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്ന തിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ബസ് പെട്ടെന്ന് വെട്ടിത്തിരിച്ചപ്പോൾ കാർ ബസിന്റെ പിന്നിലായി ഇടിക്കുകയും കാറിന്റെ പിന്നിൽ മറ്റൊരു സ്വകാര്യ ബസ് ഇടിക്കുകയുമായിരുന്നു.
കാർയാത്രികർക്ക് പരിക്കേറ്റു .
ശക്തമായ മഴയെ തുടർന്ന് റോഡിൽ തെന്നിമാറി വാഹനം മറ്റു വാഹനങ്ങളിൽ ഇടിയ്ക്കുകയായിരുന്നു . സ്വകാര്യ ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമാക്കിയത്.. ഉപ്പൂപുര ജംഗ്ഷനിൽ ഇവിടം കയറ്റവും ഇറക്കവും വളവും ഉള്ള ഭാഗം അപകടമേഖലയാവുകയാണ്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ബോണറ്റ് പൂർണമായും ബസ്സിന് അടിയിലേക്ക് ഇടിച്ചു കയറി. ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.