Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2025 20:15 IST
Share News :
മുക്കം: കോഴിക്കോടിൻ്റെ മലയോര മേ
ഖലയിൽ ലഹരി വേട്ട സജീവതയിൽ തുടരുന്നു. വീണ്ടും സ്ത്രിയടക്കം രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ '. വെസ്റ്റ് ബംഗാൾ സ്വദേശികളായ രേണുക കർമാകർ (35) ഹബീബുല്ല ഷെയ്ഖ് (25) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന്' കഞ്ചാവും ഹെറോയിനും പിടികൂടിയിട്ടുണ്ട്.ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് നാർകോട്ടിക് സ്ക്വാഡും, എക്സൈസ് നാർക്കോട്ടിക് ബ്യൂറോയിലെ ഇൻ്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ പരിശോധനയിൽ പെരിങ്ങളം, കുറ്റിക്കാട്ടൂർ മേഖലകളിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിൽ നിന്നും ലഹരി വസ്തുകൾ പിടികൂടിയത്. രാത്രികാല പരിശോധനകളിൽ രണ്ടിടങ്ങളിൽ നിന്നായി 1.868 കിലോ ഗ്രാം കഞ്ചാവും 3.5 ഗ്രാം ഹെറോയിനും കണ്ടെടുത്തു. രണ്ട് കേസുകളിലുമായി ഒരു സ്ത്രീ ഉൾപ്പെട്ട രണ്ട് പേരെ അറസ്റ്റ് ചെയ്തു. . ഇ.ഇ, എ എൻ എസ്.എസ് സർക്കിൾ ഇൻസ്പെക്ടർ ടി. രാജീവിൻ്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. മുക്കം ആനയാംകുന്ന് ഭാഗത്ത് വാടക വീട്ടിൽ താമസിക്കുകയായിരുന്ന ആസാം സ്വദേശികളായ തൊഴിലാളികളിൽ സ്ത്രീകൾ ഉൾപ്പെടെ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ വാർത്തയെ തുടർന്ന് ഒരു സ്ത്രീ ഉൾപ്പെടെ രണ്ട് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കേസെടുത്തിരുന്നു. സംഘത്തിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് കുറ്റിക്കാട്ടുർ , പെരിങ്ങളം ഭാഗത്ത് പരിശോധ നടത്തി ലഹരി വസ്തുകൾ വീണ്ടും പിടികൂടിയത്. സംഘത്തിൽ ഐ ബി ആൻ്റ് ഇ.ഇ. പ്രവൻ്റീവ് ഓഫീസർ പ്രവീൺ കുമാർ, അസി:എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി പി ശിവദാസൻ, പി.ഒ ഗ്രേഡ് ഷാജു സി പി , സിഇ.ഒ. അജിൻ ബ്രൈറ്റ് ഡബ്ളിയു സി. ഇ ഒ മാരായ ശ്രീജി, അമൽഷ എന്നിവരും പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.