Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ പാതയോരത്ത് ഉപേക്ഷിച്ച വാഹനങ്ങൾ 15 ദിവസത്തിനകം മാറ്റണം

18 Oct 2024 20:16 IST

PEERMADE NEWS

Share News :

പീരുമേട്:


കൊട്ടാരക്കര ദിണ്ടിക്കൽ ദേശീയപാതയോരത്ത് ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ എടുത്തുമാറ്റാൻ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശം. മുപ്പത്തഞ്ചാം മൈൽ മുതൽ കുമളി വരെയുള്ള ഭാഗത്ത് ധാരാളം വാഹനങ്ങൾ ഉടമകൾ ഉപേക്ഷിച്ചു പോയിട്ടുണ്ട്.

ശബരിമല മണ്ഡല കാലത്തോടനുബന്ധിച്ച് ഉള്ള സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കണ്ടം ചെയ്യപ്പെട്ട വാഹനങ്ങളിൽ നോട്ടീസ് പതിച്ചു. ഇടുക്കി ജില്ലാ കളക്ടർ നൽകിയ കത്തിൻ പ്രകാരമാണ് നടപടി ആരംഭിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തിനകം വാഹനങ്ങൾ മാറ്റിയില്ലങ്കിൽ ഇവ മോട്ടോർ വാഹന വകുപ്പ് നീക്കം ചെയ്യുന്നതും അതിന് വേണ്ടി വരുന്ന ചിലവ് ഉടമയിൽ നിന്ന് ഈടാക്കുമെന്നും നോട്ടി സിൽ അറിയിച്ചിട്ടുണ്ട്.

Follow us on :

More in Related News