Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കല്ലറ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ അറവ് ശാലമാലിന്യവുമായി വന്ന വാഹനം പിടികൂടി

01 Apr 2025 22:32 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: കല്ലറ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മണിയൻതുരുത്തു ഭാഗത്ത് പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ രീതിയിൽ അറവുശാല മാലിന്യവുമായി കൊല്ലത്തു നിന്നും വന്ന വാഹനം പൊതു ജനങ്ങളുടെ സഹായത്തോടെ പിടികൂടി വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അമ്പിളി മനോജ്‌, പഞ്ചായത്ത് സെക്രട്ടറി യാശോധരൻ എന്നിവർ ചേർന്ന് കടുത്തുരുത്തി പോലീസിൽ ഏൽപ്പിച്ചു..

നിരന്തരമായി മണിയൻതുരുത്ത് ഭാഗത്ത് വാഹനത്തിൽ നിന്നും വള്ളത്തിൽ മാറ്റി കയറ്റി അറവ് ശാല മാലിന്യങ്ങൾ കൊണ്ട് പോകുന്നത് പതിവാവുകയും തോട്ടിൽ മാലിന്യങ്ങൾ ഒഴുകി നടന്നു സമീപവാസികൾക്ക് ബുദ്ധിമുട്ടാവുകയും ചെയ്ത സാഹചര്യത്തിൽ പല തവണ താക്കീത് നൽകിയിട്ടും വീണ്ടും ആവർത്തിച്ച സാഹചര്യത്തിലാണ് പ്രദേശവാസികളെ സംഘടിപ്പിച്ച തും വാഹനം പിടികൂടിയത്,റോഡിലും തൊടിന്റെ സൈഡുകളിലും മാലിന്യങ്ങൾ കിടന്നു ദുർഗന്ധം മൂലം കാൽ നട യാത്ര പോലും ബുദ്ധിമുട്ടാവുന്ന രീതിയിലാണ് അറവ് ശാല മാലിന്യങ്ങൾ ഇറക്കിയിരുന്നത് ജന കീയമായ ഇത്തരം പ്രതിരോധ പ്രവർത്തന ങ്ങൾ സാമൂഹിക വിരുദ്ധർക്ക് ഒരു പാഠം ആണെന്നും ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കപ്പെട്ടാൽ ഇതിലും കടുത്ത രീതിയിൽ പൊതു ജനങ്ങൾ പ്രതികരിക്കുമെന്നും അമ്പിളി മനോജ്‌ പറഞ്ഞു

സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത്‌ ആയി പ്രഖ്യാപിച്ച കല്ലറ ഗ്രാമപഞ്ചായത്തിൽ പൊതു ജനങ്ങൾക്കു ബുദ്ധിമുട്ട് ആവുന്ന തരത്തിൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും. മാലിന്യങ്ങൾ റോഡിലും മറ്റും തള്ളുന്നവർക്കെതിരെ വാർഡ് അടിസ്ഥാനത്തിൽ കർമ്മ സമിതികൾ രൂപീകരിച്ചു പ്രതിരോധം തീർക്കുമെന്നും കല്ലറ (വൈക്കം ) ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അമ്പിളി മനോജ്‌ അറിയിച്ചു.

Follow us on :

More in Related News