Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 May 2026 12:07 IST
Share News :
പതിനൊന്ന് ദിവസം നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമായി. പട നയിച്ചവന്‍ തന്നെ നാടിനെ നയിക്കും. കേരളത്തിന്റെ 13-ആമത് മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുമായി രാഹുല്‍ ഗാന്ധി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ആരെന്ന് അന്തിമ തീരുമാനമായത്. ഇതോടെ പ്രകടനങ്ങളും ഫ്ളക്സുകളും വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന ഉദ്വേഗജനകമായ കാത്തിരിപ്പിന് വിരാമമായി.
മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം പരിഗണിച്ചും കേരളത്തിലെ പൊതുവികാരം മാനിച്ചും വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാന്‍ രാഹുല്‍ ഗാന്ധി തീരുമാനിക്കുകയായിരുന്നു എന്നാണ് വിവരം.
രാവിലെ കെ.സി. വേണുഗോപാലിനെ വസതിയിലേക്ക് വിളിപ്പിച്ച രാഹുല്‍ ഗാന്ധി വിശദമായി ചര്‍ച്ച നടത്തിയിരുന്നു. എംഎല്‍എമാരുടെ അഭിപ്രായവും ഘടകക്ഷികളുടെ അഭിപ്രായങ്ങളും മുതിര്‍ന്ന നേതാക്കളുടെ വിവരണങ്ങളും ജനങ്ങളുടെ വികാരവും വിശദമായി പരിഗണിച്ചാണ് തീരുമാനമെടുത്തതെന്ന് എഐസിസി വിശദീകരിച്ചു.
Follow us on :
More in Related News
Please select your location.