Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശ അംഗങ്ങളെ വരവേറ്റ് മറവൻതുരുത്ത് ഗവ.യു. പി സ്കൂളിൽ സംഘടിപ്പിച്ച 'സുസ്വാഗതം 2026 ' ശ്രദ്ധേയമായി.

06 Jan 2026 21:53 IST

santhosh sharma.v

Share News :

വൈക്കം: പുതുതായി തിരഞ്ഞെടുക്കപ്പെട്ട മറവൻതുരുത്ത് ഗ്രാമപഞ്ചായത്ത് അംഗങ്ങളെയും ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത് ഡിവിഷൻ അംഗങ്ങളെയും സ്വാഗതം ചെയ്ത് മറവൻതുരുത്ത് ഗവ.യു. പി സ്കൂളിൽ സംഘടിപ്പിച്ച 'സുസ്വാഗതം 2026 ' പരിപാടി പങ്കാളിത്തം കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമായി. പുതിയ ജനപ്രതിനിധി കളുമായി സ്കൂളിന്റെ വികസന പ്രവർത്തനങ്ങളിൽ കൂടുതൽ ഐക്യം സൃഷ്ടിക്കുക, പൊതു പ്രവർത്തനത്തിന്റെയും പ്രവർത്തകരുടെയും മൂല്യം പുതു തലമുറകൾക്ക് പകർന്നു കൊടുക്കുക എന്ന ഉദ്ദേശലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആരതി വിനയൻ അധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. പുതുതായി ഒന്നാം ക്ലാസ്സിൽ സ്ഥാപിച്ച എ സി സംവിധാനം ജില്ലാ പഞ്ചായത്ത്‌ അംഗം വിജയമ്മ ബാബു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഇൻക്ലൂസീവ് കായികോത്സവത്തിൽ  സ്കൂളിന് വേണ്ടി വെങ്കല മെഡൽ നേടിയ നിഹാൻ ഷാഹിദിനെ ചടങ്ങിൽ ആദരിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം പി. വി ഹരിക്കുട്ടൻ, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി. സി തങ്കരാജ്, വാർഡ് മെമ്പർ വനജ അനിൽകുമാർ, പി ടി എ പ്രസിഡന്റ്‌ അഡ്വ. പി. ആർ. പ്രമോദ്, അധ്യാപകൻ ബോബി ജോസ്, പി ടി എ ഭാരവാഹികളായ ആർ. ഗിരിമോൻ, വി. പി ജയകുമാർ, സൗദ നവാസ്, വേണുഗോപാൽ , പ്രകാശൻ മൂഴിക്കരോട്ട് തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിൽ ഉൽപ്പാദിപ്പിച്ച നെല്ല് കൊണ്ട് എം പി ടി എ യുടെ നേതൃത്വത്തിൽ പാചകം ചെയ്ത പായസ വിതരണവും നടന്നു. പ്രധാന അദ്ധ്യാപകൻ സി. പി പ്രമോദ്, അധ്യാപകരായ അരുണിമ ബലരാമൻ, ഐശ്വര്യ അഭിലാഷ്, സൗമ്യ സദാനന്ദൻ, ആതിര ശശികുമാർ, നീതു, അംബിക, അമേഘ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News