Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വേമ്പനാട്ട്കായൽ ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങി വൈക്കം സ്വദേശിയായ 13കാരൻ.

08 Jan 2025 09:48 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തിന്റെ മണ്ണിൽ ചരിത്ര നേട്ടത്തിനൊരുങ്ങുകയാണ് വൈക്കം സ്വദേശി കൂടിയായ ദേവജിത്ത് എസ്. കടവന്ത്ര പോലീസ് സ്റ്റേഷനിലെ എസ് ഐ സജീവ് കുമാറിന്റെയും ആധ്യാപിക സവിത സജീവിന്റെയും ഇളയ മകൻ ഉദയനാപുരം അമ്പിലേഴത്തു വീട്ടിൽ ദേവജിത്ത്. എസ് എന്ന13 വയസുകാരനാണ് ഉദ്യമത്തിന് ഒരുങ്ങുന്നത്. പൂത്തോട്ട കെ പി എം വി എച്ച് എസ് എസ് സ്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്. പഠനത്തിലും കുംഫു പോലുള്ള കായിക ഇനങ്ങളിലും ദേവജിത്ത് തൻ്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. കണക്കാരി സി എസ് ഐ ലോ കോളേജ് എൽ എൽ ബി ആദ്യവർഷ വിദ്യാർഥിനി ദേവിക എസ്സ് സഹോദരിയാണ് .അച്ഛൻ സജീവ്കുമാറിന്റെ ശിക്ഷണത്തിൽ നീന്തലിന്റെ ആദ്യപാഠങ്ങൾ പഠിച്ച ദേവജിത്ത് പിന്നീട് നീന്തൽ പരിശീലകനായ ടി. ഷാജികുമാറിൻ്റെ നേതൃത്വത്തിൽ നിന്തൽ പരിശീലിച്ചു.തുടർന്ന് വേൾഡ് റെക്കോഡ് നേടുന്നതിനായി കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിൽ ചേരുകയും കോച്ച് ബിജു താങ്കപ്പന്റെ പരിശീലനത്തിൽ കുത്തൊഴുക്കുള്ള മൂവാറ്റുപുഴയാറിൽ ഏകദേശം ആറുമാസത്തെ കഠിന പരിശീലനത്തിലൂടെയാണ് ഈ കായൽ വിസ്മയം തീർക്കുവാൻ ദേവജിത്ത് പ്രാപ്തനായത്. ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ കുട്ടി വേമ്പനാട്ട്കായൽ 9കിലോമീറ്റർ ദൂരം ഇരു കൈകളും ബന്ധിച്ച് നീന്തികടക്കാൻ ഒരുങ്ങുന്നത്.  വൈക്കത്തുവെച്ച് കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്‌ കോച്ച് ബിജു തങ്കപ്പനും പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനുവും ചേർന്ന് വൈക്കം നഗരസഭയുടെ സഹകരണത്തോടെ 21വേൾഡ് റെക്കോർഡുകൾ നേടിക്കൊടുത്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു വൈക്കം സ്വദേശിയായ കുട്ടി ഉദ്യമത്തിനായി ഒരുങ്ങുന്നത്. ജനുവരി 18 ശനിയാഴ്ച രാവിലെ 8ന് ആലപ്പുഴ ജില്ലയിലെ ചേർത്തല കൂബേൽ കടവുമുതൽ കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയുള്ള ആഴമേറിയ 9കിലോമീറ്റർ ദൂരമാണ് ഇരുകൈകളും ബന്ധിച്ച് ദേവജിത്ത് നീന്താൻ ഒരുങ്ങുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഏകദേശം രണ്ട്മണിക്കൂർ കൊണ്ട് ദേവജിത്തിന് നീന്തികയറാൻ സാധിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർ ഷിഹാബ് കെ സൈനു അറിയിച്ചു.




Follow us on :

More in Related News