Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2024 22:42 IST
Share News :
കടുത്തുരുത്തി :വൈക്കം റോഡ് യൂസേഴ്സ് ഫോറം ഭാരവാഹികൾ പ്രസിഡന്റ് ശ്രീ വിനോദ് വൈക്കത്തിന്റെ നേതൃത്വത്തിൽ ഇന്ന് (30-10-2024) കോട്ടയത്ത് വെച്ചുനടന്ന ജനസദസിൽ പങ്കെടുക്കുകയും ബഹുമാനപ്പെട്ട കോട്ടയം എം പി ശ്രീ. ഫ്രാൻസിസ് ജോർജ് , കടുത്തുരുത്തി എം എൽ എ ശ്രീ മോൻസ് ജോസഫ്, തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജർ ശ്രീ മനീഷ് തപ്ലിയാൽ തുടങ്ങിയവർക്ക് വൈക്കം റോഡ് റെയിൽവെ സ്റ്റേഷനിൽ ആവശ്യമായ വികസനപ്രവർത്തനങ്ങളെ സംബന്ധിച്ചും, വേണാട്,വഞ്ചിനാട്,പരശുറാം എക്സ്പ്രസ്സ് ട്രെയിനുകൾക്ക് വൈക്കത്ത് സ്റ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ചും ഉള്ള നിവേദനം നൽകി. ക്ഷേത്രനഗരമായ വൈക്കത്ത് ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.