Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 21:33 IST
Share News :
വൈക്കം: വിവിധ പഞ്ചായത്തുകളിലെ ഉൾപ്പടെയുള്ള ജനങ്ങൾ ആശ്രയിക്കുന്ന വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം കൗൺസിൽ കാലത്ത് ആരംഭിക്കുമെന്ന് പ്രഖ്യാപനവുമായി വൈക്കം നഗരസഭ ബജറ്റ് അവതരണം. അപകടാവസ്ഥയിലുള്ള നഗരസഭ കെട്ടിടങ്ങൾ പൊളിച്ച് നീക്കി പുതിയ കെട്ടിട നിർമ്മാണം നടത്തും.ബോട്ട് ജെട്ടിയിൽ രാജീവ് ഗാന്ധി സദ്ഭാവന ഓപ്പൺ സ്റ്റേഡിയം, നഗര സൗന്ദര്യവൽക്കരണ പദ്ധതി, ബീച്ച് നവീകരണം, ക്യാൻസർ രോഗികൾക്ക് സുരക്ഷിത ഭക്ഷണത്തിനായി എല്ലാ വാർഡുകളിലും പോഷക തോട്ടം നിർമ്മിക്കൽ തുടങ്ങി കാർഷിക, ആരോഗ്യ, ടൂറിസം മേഖലകൾക്ക് പ്രാമുഖ്യം നൽകിയുള്ള 2026-27 വർഷത്തെ നഗരസഭ ബജറ്റാണ് വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷ് അവതരിപ്പിച്ചത്. മത്സ്യമാർക്കറ്റിൽ ആധുനിക കെട്ടിടം നിർമ്മാണം, കോവിലകത്തും കടവ്, ശ്രീമൂലം മാർക്കറ്റ് എന്നിവിടങ്ങളിൽ ബീഫ് സ്റ്റാളുകൾ തുറക്കാനും ബജറ്റിൽ പദ്ധതിയുണ്ട്. നഗരത്തിൽ പുതിയ റോഡുകൾക്കും ഓടകളും ഷോപ്പിംഗ് കോപ്ലക്സ് നവീകരണത്തിനുമായുള്ള തുകയും ബജറ്റിൽ വകയിരുത്തിട്ടുണ്ട്, കൂടാതെ പഴയ എംപ്ലോയി മെൻ്റ് കെട്ടിടം, പഴയ സ്വകാര്യ ബസ്സ് സ്റ്റാൻസിലെ ഷോപ്പിംഗ് കോപ്ലകസ് എന്നിവ പൊളിച്ച് പണിയാനും പദ്ധതിയുണ്ട്. അടിസ്ഥാന സൗകര്യം ലഭ്യമായാൽ തൊഴിലുറപ്പ് പദ്ധതിയിൽ പാടശേഖരങ്ങൾ കൃഷിയോഗ്യമാക്കി വൈക്കം ബ്രാൻഡ് അരി വിപണിയിറക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിലുണ്ട്. സർക്കാർ ആശുപത്രിയിൽ കാർഡിയോളജി തുടങ്ങാനുള്ള നിയമപരമായ എല്ലാ നടപടികളുമെടുക്കുമെന്നും
ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് മുഖ്യമന്നും ചെയർമാൻ അബ്ദുൾ സലാം റാവുത്തർ പറഞ്ഞു. മുൻ നീക്കിയിരുപ്പ് ഉൾപ്പെടെ 60,40,88,964 രൂപ വരവും 50,52,89,299 രൂപ ചെലവും 9,8,99,665 രൂപ നീക്കിയിരിപ്പുമുള്ള ബഡ്‌ജറ്റ് ആണ് കൗൺസിലിൽ അവതരിപ്പിച്ചത്. ഉച്ചക്ക് ശേഷം ബജറ്റ് ചർച്ചയും നടന്നു.നഗരസഭ സെക്രട്ടറി,
സ്ഥിരം സമിതി അധ്യക്ഷന്മാർ അടക്കം പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.