Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ബാങ്ക് ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ; ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51ലക്ഷം ലക്ഷം തട്ടാനുള്ള ശ്രമം പാളി.

18 Oct 2024 23:33 IST

santhosh sharma.v

Share News :

വൈക്കം: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനായ റിട്ടയേർഡ് ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 51ലക്ഷം രൂപ തട്ടാനുള്ള

നോർത്തിന്ത്യൻ സംഘത്തിൻ്റെനീക്കം എസ് ബി ഐ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലിനെ തുടർന്ന് വിഫലമായി. എസ്.ബി. ഐ വൈക്കം ശാഖയിൽ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.വൈക്കം ടിവി പുരം സ്വദേശിയും റിട്ടേഡ് ഉദ്യോഗസ്ഥനുമായ 60 കാരാനായ ഇടപാടുകാരൻ വടക്കേ ഇന്ത്യയിലെ ഒരു അക്കൗണ്ടിലേക്ക് 51 ലക്ഷംരൂപ

ട്രാൻസ്ഫർ ചെയ്യുന്നതിനായാണ് ബാങ്കിൽ എത്തിയത്. കൗണ്ടറിൽ ഇരുന്ന ഹരീഷ് എന്ന ഉദ്യോഗസ്ഥന് ഇതിൽ സംശയമുണ്ടായതിനെ തുടർന്ന് ആർക്കാണ് പണം അയക്കുന്നതെന്ന് ചോദിക്കുകയായിരുന്നു.മകനാണ് പണം അയക്കുന്നതെന്നാണ് അദ്ദേഹം മറുപടി നൽകിയതെങ്കിലും പരിശോധിച്ചപ്പോൾ ഉത്തരേന്ത്യൻ പേരിലേയ്ക്കാണ് പണം അയക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു.വലിയ തുക ആയതിനാൽ അക്കൗണ്ടിലെ വിവരങ്ങളുടെ കൃത്യതയ്ക്ക് വയോധികൻ്റെ ഫോണിൽ നോക്കിയപ്പോഴാണ് വാട്ടസ്ആപ്പിൽ ദിവസങ്ങളായി ചാറ്റു നടക്കുന്നതായി കണ്ടത്. ബാങ്കിൽ ചെല്ലുമ്പോൾ പണം മകനാണ് അയക്കുന്നതെന്ന് പറയണമെന്നുവരെ ചാറ്റിൽലുണ്ടായിരുന്നത് ജീവനക്കാരൻ്റെ ശ്രദ്ധയിൽപ്പെട്ടതും. ബാങ്കിൽ ഇടപാടുകാരൻ നിൽക്കുമ്പോഴും തട്ടിപ്പ് സംഘം ഓൺലൈനിൽ വയോധികന് നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. സംശയം തോന്നി കസ്റ്റമറിനെ ഹരീഷ് ബ്രാഞ്ച് മാനേജരുമായി ബന്ധപ്പെടുത്തി തട്ടിപ്പ് സംശയിക്കുന്നതായി അറിയിച്ചു. തുടർന്ന് ബ്രാഞ്ച് മാനേജർ ഇടപാടുകാരനോട് വൈക്കം പോലീസ് സ്റ്റേഷനിൽ പോയി കാര്യങ്ങൾ വരുത്തുന്നതിനായി ആവശ്യപ്പെടുകയായിരുന്നു. പോലീസ് സ്റ്റേഷനിൽ പോയ വിവരങ്ങൾ പറഞ്ഞപ്പോൾ ഫോൺ പരിശോധിച്ച പോലീസ് ഇത് തട്ടിപ്പാണെന്നും ബാങ്കുമായി ഉടൻ ബന്ധപ്പെടാനും അറിയിക്കുകയായിരുന്നു. ടി വി പുരം സ്വദേശി വർഷങ്ങളോളം ഉത്തരേന്ത്യയിലായിരുന്നു താമസം. രണ്ടാഴ്ച മുമ്പും ഇദ്ദേഹം ഉത്തരേന്ത്യയിൽ പോയിരുന്നു. ഇദ്ദേഹത്തിൻ്റെ ഫോണിലേയ്ക്ക് ഗ്രേറ്റർ മുംബെ പോലീസിൻ്റേതാണെന്ന വ്യാജേന ആധാർ കാർഡിൻ്റെ കോപ്പി അയച്ചാണ് തട്ടിപ്പുസംഘം ഭീഷണി ആരംഭിച്ചത്. ഉത്തരേന്ത്യയിലെ ഇദ്ദേഹത്തിൻ്റെ അക്കൗണ്ടിൽ വഴി ബീജിംഗിലേക്ക് അയച്ച പാഴ്സലിൽ നിരോധിച്ച വസ്തുക്കൾ ഉള്ളതിനാൽ കസ്റ്റംസ് തടഞ്ഞുവച്ചിരിക്കുകയാണെന്നും ഡിജിറ്റൽ അറസ്റ്റ് ഒഴിവാക്കാൻ വൻതുക പിഴ ഒടുക്കണമെന്നുമായിരുന്നു അറിയിപ്പ്.തുടർന്ന് നിരന്തരം ഭീഷണിയെ തുടർന്ന് പണം അയക്കുന്നതിനായിട്ടാണ് വയോധികൻ വൈക്കം എസ് ബി ഐ യിൽ എത്തിയത്. ബാങ്ക് ജീവനക്കാരുടെ ഇടപെടൽ മൂലം തൻ്റെ ജീവിതാദ്വാനമായ സമ്പാദ്യം നഷ്ടപ്പെടാതെ സംരക്ഷിച്ച ജീവനക്കാരോട് നന്ദി പറഞ്ഞാണ് ഇടപാടുകാരൻ മടങ്ങിയത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾ വ്യാപകമായി വരുന്നതായും ആളുകൾ ജാഗ്രത പാലിക്കണമെന്നും പോലീസ് പറഞ്ഞു.

Follow us on :

More in Related News