Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Feb 2025 12:04 IST
Share News :
കടുത്തുരുത്തി : രാജ്യത്ത് ഇൻഫർമേഷൻ ടെക്നോളജി പഠനത്തിനായി കൂടുതൽ വിദ്യാർത്ഥികൾ ഇഷ്ടപ്പെടുന്ന പാലാ വലവൂർ ഹിൽസിലെ ട്രിപ്പിൾ ഐ.ടി ക്യാമ്പസിലേക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ നാളെ എത്തും.ദേശീയ പ്രാധാന്യമുള്ള ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നടത്തുന്ന ആറാമത് ബിരുദധാന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനായാണ് നിർമ്മല സീതാരാമൻ എത്തുന്നത്. കേന്ദ്ര ധനകാര്യ മന്ത്രിയുടെ പാലാ സന്ദർശനത്തെ സ്വാഗതം ചെയ്ത് ജോസ് കെ മാണി എം പി. ഇത് അഭിമാന നിമിഷമെന്ന് അദ്ദേഹം പറഞ്ഞു. പാലായെ രാജ്യത്തിന് പരിചയപ്പെടുത്തിയ തികച്ചും ഗ്രാമീണ അന്തരീക്ഷത്തിലുള്ള ഈ സ്ഥാപനത്തിൻ്റെ ദേശീയ പ്രാധാന്യമാണ് കേന്ദ്ര ധനകാര്യ മന്ത്രിയുടെ സന്ദർശനത്തിലൂടെ വിളിച്ചറിയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഭിമാന നിമിഷമെന്നും സ്വാഗതം ചെയ്തും ജോസ് കെ.മാണി എം പി.
ട്രിപ്പിൾ ഐ.ടി ക്യാമ്പസിലെത്തി അധികൃതരുമായി അദ്ദേഹം ചർച്ച ചെയ്യുകയും ഒരുക്കങ്ങൾ വിലയിരുത്തുകയും ചെയ്തു. രാജ്യത്ത് നിലവിലിലുള്ള ട്രിപ്പിൾ ഐ.ടി കളിൽ ചുരുങ്ങിയ സമയം കൊണ്ട് വലിയ മുന്നേറ്റം നടത്തുവാൻ ഈ ക്യാമ്പസിന് കഴിഞ്ഞിരിക്കുന്നതിൽ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. 55 ഏക്കറിലായി വിശാലമായ രണ്ട് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കുകളും 1700 വിദ്യാർത്ഥികൾക്കായുള്ള ഹോസ്റ്റൽ സൗകര്യവും ഇവിടെ ഉണ്ട്. നാളെ നടക്കുന്ന ചടങ്ങിൽ 217 ഡിഗ്രി ബിരുദധാരികൾക്കും 55 പോസ്റ്റ് ഗ്രാജ്വേറ്റുകൾക്കും 5 ഗവേഷണ വിദ്യാർത്ഥികൾക്കും കേന്ദ്ര മന്ത്രി ബിരുദം സമ്മാനിക്കും. 2015-ൽ 30 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ സ്ഥാപനത്തിൽ ആദ്യവർഷ ഡിഗ്രി പഠനത്തിനായി 550 വിദ്യാർത്ഥികളാണുള്ളത്. 1700-ൽ പരം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു.
ഇന്ത്യയിലെ പ്രമുഖ സാങ്കേതിക സ്ഥാപനങ്ങളിലൊന്നായ ഐഐഐടി കോട്ടയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് നാളെ വൈകുന്നേരം 4.30-ന് ക്യാമ്പസിൽ നടക്കുന്ന ചടങ്ങിൽ ഐഐഐടി കോട്ടയം ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി ദേശ്മാനെ അധ്യക്ഷത വഹിക്കും. 2015-ൽ സ്ഥാപിതമായ ഐഐഐടി കോട്ടയം, ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭമായ ടെക്നോളജി ഇൻസ്റ്റിറ്റ്യൂഷനുകളിൽ ഒന്നായി മാറിയിട്ടുണ്ട്. പ്രധാനമായും ഐടി, എൻബിള്ഡ് മേഖലകളിൽ ഊന്നൽ നൽകുന്ന ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് തുടർച്ചയായി മികച്ച ശമ്പളത്തോടെ തൊഴിൽ അവസരങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഇതിന്റെ ഫലമായി ഇന്ത്യയിലുടനീളമുള്ള വിദ്യാർത്ഥികൾക്കിടയിൽ ഐഐഐടി കോട്ടയം പ്രിയപ്പെട്ട ഡെസ്റ്റിനേഷനായി മാറിയിയതായി റജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ അറിയിച്ചു.
റിസർച്ച്, പേറ്റന്റ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ അസാധാരണമായ നേട്ടങ്ങൾ കൈവരിച്ച ഐഐഐടി കോട്ടയം, ഇന്ത്യയിലെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഗണ്യസ്ഥാനത്ത് എത്തിച്ചേർന്നിരിക്കുന്നു.
ഐഐഐടി കോട്ടയം യഥാർത്ഥത്തിൽ ഒരു ഉന്നത സാങ്കേതിക വിദ്യാലയമെന്നത് മാത്രമല്ല, ഇന്ത്യയിലെ ഉത്കൃഷ്ടമായ ഐടി-എൻജിനീയറിങ് പ്രൊഫഷണലുകളെ സൃഷ്ടിക്കുന്ന പ്രഥമനിര കേന്ദ്രവുമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ നേതൃത്വത്തിൽ പാരാമിലിട്ടറി, പോലീസ് വിഭാഗങ്ങൾക്കായി സൈബർ സെക്യൂരിറ്റിയിൽ വിദഗ്ദ പരിശീലനവും ഇവിടെയാണ് നടത്തുന്നത്.
Follow us on :
Tags:
More in Related News
Please select your location.