Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Sep 2024 10:06 IST
Share News :
ന്യുയോര്‍ക്ക്: ലെബനനിലെ ഇലക്ട്രോണിക് സ്‌ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്ര സഭ രക്ഷാസമിതി അടിയന്തിര യോഗം വിളിച്ചു. ഈ ആഴ്ച യോഗം ചേരാനാണ് യു എന്‍ തീരുമാനിച്ചിരിക്കുന്നത്. ലെബനനിലെ ഇലക്ട്രോണിക് ആക്രമണമടക്കം ചര്‍ച്ച ചെയ്യാന്‍ ആണ് യോഗം ചേരുന്നതെന്ന് യു എന്‍ വ്യക്തമാക്കി. സാധാരണക്കാര്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ യുദ്ധോപകരണം ആക്കരുതെന്ന് യുഎ ന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അഭിപ്രായപ്പെട്ടു.
അതേസമയം, ഇന്നലത്തെ പേജര്‍ സ്‌ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ സംസ്‌കാര ചടങ്ങിലും ഇന്ന് പൊട്ടിത്തെറി ഉണ്ടായിയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇന്നത്തെ വോക്കി ടോക്കി സ്‌ഫോടന പരമ്പരയില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 300 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റെന്നാണ് വിവരം.
Follow us on :
Tags:
More in Related News
Please select your location.