Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Mar 2026 21:18 IST
Share News :
പരപ്പനങ്ങാടി : രാജ്യസേവനത്തിന്റെ പുതിയ പടവുകൾ പിന്നിട്ട് പരിശീലനം വിജയകരമായി പൂർത്തിയാക്കിയെത്തിയ സി.ആർ.പി.എഫ് ജവാൻ ദിൽഷാദ് റോഷന് ജന്മനാട് ആവേശകരമായ സ്വീകരണം നൽകി. പരപ്പനാട് വാക്കഴ്സ് ക്ലബ്ബും, പുത്തരിക്കൽ ഡോട്സ് സ്ട്രൈക്കേഴ്സും സംയുക്തമായാണ് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്വീകരണ ചടങ്ങ് സംഘടിപ്പിച്ചത്.
സൈനിക സേവനത്തിലേക്കുള്ള കായികക്ഷമത പരീക്ഷയ്ക്കായി ദിൽഷാദ് റോഷനെ പ്രാപ്തനാക്കിയത് പരപ്പനാട് വാക്കഴ്സ് ക്ലബ്ബിന്റെ പരിശീലനമായിരുന്നു എന്നത് ശ്രദ്ധേയമാണ്. കൂടാതെ പുത്തരിക്കൽ ഡോട്സ് സ്ട്രൈക്കേഴ്സിന്റെ മികച്ച വോളിബോൾ താരമായ ദിൽഷാദ്, മികവുറ്റ പ്രകടനത്തിലൂടെ സി.ആർ.പി.എഫ് സെൻട്രൽ വോളിബോൾ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കായിക മികവും സൈനിക സേവനവും ഒരേപോലെ കൊണ്ടുപോകുന്ന ദിൽഷാദിന്റെ നേട്ടം നാടിനാകെ അഭിമാനമായി.
സ്വീകരണ ചടങ്ങിൽ പരപ്പനാട് വാക്കഴ്സ് ക്ലബ്ബ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കെ. അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കൺവീനർ കെ.ടി വിനോദ്, ട്രഷറർ സന്ദീപ് ടി.കെ, കോച്ച് ഉനൈസ് സി.പി എന്നിവരും ഡോട്സ് സ്ട്രൈക്കേഴ്സ് ഭാരവാഹികളായ പ്രസിഡന്റ് ഭക്തവത്സലൻ, അഷ്റഫ്, സഫ്‌വാൻ, റഹീം, റാഫി, വിഷ്ണു, അനീന എന്നിവരും പങ്കെടുത്തു.
കഠിനാധ്വാനത്തിലൂടെ സൈനിക വേഷമണിഞ്ഞ ദിൽഷാദിനെ പൊന്നാട അണിയിച്ചും പൂച്ചെണ്ടുകൾ നൽകിയുമാണ് നാട്ടുകാരും സുഹൃത്തുക്കളും വരവേറ്റത്
Follow us on :
Tags:
More in Related News
Please select your location.