Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്‌തിയുടെ നിറദീപത്തിൽ നാളെ ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൃക്കാർത്തിക.

03 Dec 2025 21:26 IST

santhosh sharma.v

Share News :

വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ തൃക്കാർത്തിക ദർശനവും തൃക്കാർത്തിക വിളക്കും നാളെ നടക്കും. പുലർച്ചെ 4 ന് നട തുറന്ന് വടക്കും ചേരിമേൽ എഴുന്നള്ളിപ്പ് പുറപ്പെട്ട് വിശേഷാൽ ചടങ്ങുകൾക്ക് ശേഷം രാവിലെ 6 നാണ് കാർത്തിക ദർശനം. താരകാസുര നിഗ്രഹം കഴിഞ്ഞ് വിജയശ്രീ ലാളിതനായി വരുന്ന ദേവസേനാധി പനായ സുബ്രഹ്മണ്യനെ ദേവഗണങ്ങൾ നിറദീപം തെളിയിച്ച് വരവേറ്റ 

പുണ്യദിനമാണ് കാർത്തിക എന്നാണ് വിശ്വാസം. ഈ ധന്യ മുഹൂർത്തത്തിൽ ആഡംബര വിഭൂഷിതനായ ഉദയനാപുരത്തപ്പന്റെ മോഹന രൂപം ദർശിച്ച് അനുഗ്രഹംവാങ്ങുവാൻ 

വിവിധ ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് ഭക്തജനങ്ങൾ പുലർച്ചെ മുതൽ ക്ഷേത്രത്തിലെത്തും. രാത്രി 10നാണ് കാർത്തിക വിളക്ക്. വലിയ ചട്ടം ഉപയോഗിച്ചുള്ള വിളക്ക് എഴുന്നള്ളിപ്പിന് സ്വർണ്ണത്തലേക്കെട്ടും സ്വർണ്ണക്കുടയും വിവിധ വാദ്യ മേളങ്ങളും അകമ്പടിയാകും. തല പൊക്കത്തിൽ മുൻപരായ അഞ്ച് ഗജവീരൻമാർ എഴുന്നള്ളിപ്പിന് അകമ്പടിയേകും. പ്രദക്ഷിണ വഴികളിൽ ദീപം തെളിച്ച് ഭക്തർ എഴുന്നള്ളിപ്പിനെ വരവേൽക്കും. തുടർന്ന് വലിയ കാണിക്ക നടക്കും.

Follow us on :

More in Related News