Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 12:22 IST
Share News :
ദോഹ: ഖത്തറിലുള്ള മലപ്പുറം ജില്ലാ പ്രവാസികളുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ) ജലീൽ കാവിലിന് ആദരവ് നൽകി.
ജീവകാരുണ്യ സാമൂഹിക രാഷ്ട്രീയ കലാ രംഗങ്ങളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് കഴിഞ്ഞ മുപ്പത് വർഷമായി ഖത്തറിൽ പ്രവാസ ജീവിതം നയിക്കുന്ന ജലീലിനെ ലോക കേരള സഭാ അംഗമായി തെരെഞ്ഞെടുത്തതിന്റെ ഭാഗമായാണ് ഡോം ഖത്തർ ആദരവ് നൽകിയത്.
ഡോം ഖത്തറിന്റെ ആരംഭകാലം തൊട്ടു തന്നെ ഡോമിനോടൊപ്പം സഞ്ചരിക്കുന്ന ജലീൽ നിലവിൽ ഡോമിന്റെ ഉപദേശക സമിതി അംഗമാണ്. ഇത് രണ്ടാം തവണയാണ് ലോക കേരള സഭാ അംഗത്വം ജലീലിനെ തേടിയെത്തിയത്.
ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ ജലീലിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചീഫ് അഡ്വൈസർ മഷ്ഹൂദ് തിരുത്തിയാട് പ്രശസ്തി പത്രം കൈമാറി.
തേടി വരുന്ന ഓരോ അംഗീകാരങ്ങളും പ്രവർത്തന പഥത്തിൽ കൂടുതൽ ഉത്തരവാദിത്വങ്ങളും, സൂക്ഷ്മതയും,ജാഗ്രതയും കൈകൊള്ളുവാൻ ശ്രദ്ധിക്കേണ്ട ഒന്നാണെന്ന് സംസ്കൃതി ഖത്തറിന്റെ മുൻ പ്രസിഡന്റ് കൂടെയായ ജലീൽ തന്റെ നന്ദി ഭാഷണത്തിൽ കൂട്ടിച്ചേർത്തു. ഡോം ജനറൽ സെക്രട്ടറി മൂസ താനൂർ സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി സിദ്ദീഖ് ചെറുവല്ലൂർ നന്ദി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.