Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹരിത കർമ്മസേനക്ക് ആദരം

29 Nov 2024 17:21 IST

WILSON MECHERY

Share News :

ചാലക്കുടി:

ചാലക്കുടി ഗവ: മോഡൽ ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിലെ NSS യൂണിറ്റ് ഗ്രീൻ ഗാർഡിയൻസ് എന്ന പദ്ധതിയുടെ ഭാഗമായി ചാലക്കുടി നഗരസഭയിലെ ഹരിത കർമ്മസേനയെ ആദരിച്ചു. സ്കൂളിൽ വച്ചു നടന്ന ചടങ്ങ് നഗരസഭാ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ  ദീപു ദിനേശ് ഉദ്ഘാടനം ചെയ്തു.PTA പ്രസിഡണ്ട് സന്തോഷ്.പി .വി . അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ ബിന്ദു. എ.എം , ക്ളീൻ സിറ്റി മാനേജർ സുരേഷ്, അധ്യാപകരായ ശ്രീല കയനാടത്ത്, ദിവാകരൻ പി.വി എന്നിവർ പങ്കെടുത്തു പ്രോഗ്രാം ഓഫീസർ അനിത.പി. കെ നന്ദി പറഞ്ഞു. ആദരസൂചകമായി എല്ലാ ഹരിത കർമ്മ സേനാംഗങ്ങൾക്കും തൊപ്പി സമ്മാനിച്ചു

Follow us on :

More in Related News