Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൽ.എസ് എസ് , യു എസ് എസ് പരീക്ഷ: മണാശ്ശേരി ഗവ.യൂ.പി സ്കൂളിന് അഭിമാന വിജയ തിളക്കം. വിദ്യാർത്ഥികൾക്ക് പ്രൗഢമായ ആദരവ് നൽകി.

19 May 2025 15:32 IST

UNNICHEKKU .M

Share News :



മുക്കം:മുക്കം ഉപജില്ല യിലെ ഏറ്റവും കൂടുതൽ എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ വിജയികളായ മണാശ്ശേരി ഗവ.യൂ.പി സ്ക്കൂൾ കുട്ടികൾക്ക് പ്രൗഢമായ ആദരവ് നൽകി. ഈ അധ്യയനവർഷം 47 യു എസ് എസും 27 എൽ എസ് എസും വിദ്യാർത്ഥികളാണ് വിജയം തിളകം തീർത്ത് മുക്കം സബ്ജില്ലയിൽ ഒന്നാമതായി ജി യു പി എസ് മണാശ്ശേരി മാറി. കൺവൊക്കേഷൻ ചടങ്ങിൽ  ഉപഹാരസമർപ്പണത്തോടെ വിദ്യാർത്ഥികളെ ആദരിച്ചു. ലിന്റോ ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഇതിനോടനുബന്ധിച്ച് എസ് എസ് കെ യും , കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയും സംയുക്ത മായി സ്കൂളുകളിൽ ആരംഭിച്ച ക്രിയേറ്റീവ് കോർണറിന്റെ ഉദ്ഘാടനവും

നടന്നു.മുക്കം ഉപജില്ല വിദ്യാഭ്യാസ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ പരിപാടിയുടെ അധ്യക്ഷത വഹിച്ചു.കുന്ദമംഗലം ബി.ആർ. സി. ബ്ലോക്ക് പ്രോഗ്രാം ഓഫീസർ

മുഹമ്മദ്‌ റാഫി,പി ടി എ പ്രസിഡണ്ട്‌ സുനീർ മുത്താ ലം,പി ടി എ വൈസ് പ്രസിഡന്റ് പ്രദീപ് വാഴക്കാട്,എസ് എം സി ചെയർ പേഴ്സൺ മനോമി. എം, മുൻ എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ വെണ്ണക്കോട്,പി ടി എ അംഗം ലൈജു എന്നിവർ സംസാരിച്ചു. സ്ക്കൂൾ പ്രധാനധ്യാപിക കെ.പി. ബബിഷ സ്വാഗതം പറഞ്ഞു.

ചിത്രം: മണാശ്ശേരി ഗവ.യൂ.പി സ്കൂളിൽ നിന്ന് എൽ.എസ് എസ്, യുഎസ് എസ് പരീക്ഷകളിൽ വിജയികളായി വിദ്യാർത്ഥികളെ അനുമോദിച്ചപ്പോൾ '

.

Follow us on :

More in Related News