Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറത്തെ നരഭോജിക്കടുവയെ കണ്ടെത്താൻ അഞ്ച് ക്യാമറകള്‍ കൂടി സ്ഥാപിച്ചു

19 May 2025 13:00 IST

Enlight News Desk

Share News :

മലപ്പുറം: ജില്ലയിലെ കാളികാവ് അടയ്ക്കാക്കുണ്ട് മലവാരത്തിലെ നരഭോജിയായ കടുവയെ കണ്ടെത്താൻ അഞ്ച് ലൈവ് സ്ട്രീം ക്യാമറകള്‍ കൂടി വനം വകുപ്പ് സ്ഥാപിച്ചു. ലൈവ് സ്ട്രീം ക്യാമറകള്‍ ദൃശ്യങ്ങള്‍ കൂടാതെ ശബ്ദംകൂടി പിടിച്ചെടുത്ത് തത്സമയം കൈമാറും. നിരീക്ഷണത്തിനായി ഡ്രോണും ഉപയോഗിക്കുന്നുണ്ട്. ആദ്യഘടത്തിൽ ഇവിടെ സ്ഥാപിച്ചത് 50 ക്യാമറകളാണ്. ഈ ക്യാമറകളിലെ മെമ്മറി കാര്‍ഡ് പരിശോധിച്ചാണ് മൃഗങ്ങളുടെ സാന്നിധ്യം ഉറപ്പുവരുത്തുന്നത്.കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ അലി കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.കടുവയെ പിടികൂടാനായി മൂന്നാമത്തെ കൂടും സ്ഥാപിച്ചതായി നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍ പറഞ്ഞു. 60 അംഗ സംഘമാണ് കടുവക്കായി തിരച്ചില്‍ നടത്തുന്നത്. ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ നേതൃത്വം നൽകുന്നു.

നാലുദിവസം ആയിട്ടും കടുവയെ പിടികൂടാത്തതിൽ നാട്ടുകാർക്ക് പ്രതിഷേധമുണ്ട്.

Follow us on :

More in Related News