Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ന് സൗദി ദേശീയദിനം; രാജ്യവ്യാപകമായി ആഘോഷം

23 Sep 2024 13:07 IST

Shafeek cn

Share News :

റിയാദ്: സൗദി അറേബ്യയുടെ 94-ാം ദേശീയദിനം തിങ്കളാഴ്ച. ഛിന്നഭിന്നമായി കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ ഒന്നിപ്പിച്ച് രാഷ്ട്ര സ്ഥാപകന്‍ അബ്ദുല്‍ അസീസ് രാജാവ് ആധുനിക സൗദി അറേബ്യയെ കെട്ടിപ്പടുത്തിയത്തിന്റെ വാര്‍ഷികദിനമാണ് സെപ്തംബര്‍ 23ന് കൊണ്ടാടുന്നത്. അതിന്റെ 94-ാം വാര്‍ഷികമാണ് ഇപ്പോള്‍ ആഘോഷിക്കുന്നത്. വിപുലമായ ആഘോഷപരിപാടികളോടെയാണ് രാജ്യം കൊണ്ടാടുന്നത്. ഈ മാസം 18ന് ആരംഭിച്ച ആഘോഷം ഒക്ടോബര്‍ രണ്ട് വരെ തുടരും.


ആഘോഷങ്ങള്‍ക്കിടയില്‍ സൗദി ദേശീയപതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ആഭ്യന്തര മന്ത്രാലം ആവര്‍ത്തിച്ച് വെളിപ്പെടുത്തി. നിറം മങ്ങിയതോ മോശം സ്ഥിതിയിലുള്ളതോ ആയ പതാക ഉപയോഗിക്കാന്‍ പാടില്ല. അത്തരത്തിലുള്ള പതാകകള്‍ ഉയര്‍ത്തുന്നത് വിലക്കിയിട്ടുണ്ട്. പഴകിയ പതാക ഉപയോഗിക്കാന്‍ പാടില്ല. അതുപോലെ വ്യാപാരമുദ്രയായോ വാണിജ്യ പരസ്യാവശ്യത്തിനായോ നിയമത്തില്‍ അനുശാസിക്കുന്നതല്ലാത്ത മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.


അതുപോലെ എന്തെങ്കിലും വസ്തു കെട്ടുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള ഒരു ഉപകരണമായി പതാകയെ ഉപയോഗിക്കരുത്. മൃഗങ്ങളുടെ ശരീരത്തില്‍ പതാക പുതപ്പിക്കുകയോ മുദ്രയായി പതിപ്പിക്കുകയോ ചെയ്യരുത്. ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളില്‍ പതാക അച്ചടിക്കുന്നത് ഉള്‍പ്പെടെ അപമാനിക്കുന്നതോ കേടുവരുത്തുന്നതോ ആയ ഏതെങ്കിലും വിധത്തില്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും മന്ത്രാലയം സൂചിപ്പിച്ചു.


പതാകയില്‍ മറ്റേതെങ്കിലും ലോഗോ സ്ഥാപിക്കുന്നതും നിരോധിച്ചിട്ടുണ്ട്. രാജ്യത്തിന്റെ ചിഹ്നം പതാകയില്‍ നിശ്ചിത സ്ഥലത്ത് സ്ഥാപിച്ചിരിക്കണം. പതാക കേടുപാടുകള്‍ വരുത്താനോ വൃത്തികെട്ടതാക്കാനോ പാടില്ല. പദപ്രയോഗങ്ങളോ മുദ്രാവാക്യങ്ങളോ ഡ്രോയിങുകളോ ഉണ്ടാക്കുന്ന മോശമായ സ്ഥലത്ത് സൂക്ഷിക്കരുത്. പതാക ഉറപ്പിക്കുകയോ പാറിപറക്കാന്‍ കഴിയാതെ തൂണിലേക്ക് വലിച്ചുകെട്ടുകയോ ചെയ്യരുത്. എന്നാല്‍ സ്ഥിരമായി നില്‍ക്കുകയും സ്വതന്ത്രമായി ചലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരിക്കണം. അതിന്റെ അരികുകള്‍ അലങ്കരിക്കുന്നതില്‍ നിന്നും ഏതെങ്കിലും വിധത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍നിന്നും വിട്ടുനില്‍ക്കണം. സാഹചര്യങ്ങള്‍ എന്തുതന്നെയായാലും അത് ഒരിക്കലും തലകീഴായി ഉയര്‍ത്തരുതെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.


Follow us on :

More in Related News