Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശിനി ഖത്തറിൽ അന്തരിച്ചു.

16 Dec 2024 22:47 IST

ISMAYIL THENINGAL

Share News :

ദോഹ∙ ദീർഘകാലമായി ഖത്തറിൽ പ്രവാസിയായ തൃശൂര്‍ ഇരിങ്ങാലക്കുട തെക്കിനിയത്ത് അന്ന ഇഗ്നേഷ്യസ് (87) ദോഹയിൽ അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലിരിക്കെയാണ് മരണം. 


ഭർത്താവ്:പരേതനായ തെക്കിനിയത്ത് ഇഗ്നേഷ്യസ്. ഏകമകൾ: സോണിയ ഫ്രാൻസിസ് (ഖത്തർ).

മരുമകൻ: ഫ്രാൻസിസ് വടക്കൻ (കൺസൾട്ടന്‍റ് എൻജിനീയർ, ഖത്തർ).കൊച്ചുമക്കൾ: ക്രിസ് ഫ്രാൻസിസ്, കിം വടക്കൻ. 

പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടികൾ പൂർത്തിയാക്കിയ ശേഷം ബുധനാഴ്ച വൈകുന്നേരത്തോടെ മൃതദേഹം നാട്ടിലെത്തിക്കും. വ്യാഴാഴ്ച വൈകുന്നേരം ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രൽ ചർച്ചിലാണ് സംസ്കാരം.

Follow us on :

Tags:

More in Related News