Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാനവീയതയുടെ പ്രാധാന്യം വിളിച്ചോതി തൃശ്ശൂർ ജില്ലാ സൗഹൃദവേദി മാനവ സൗഹൃദ സംഗമം.

27 Nov 2024 03:55 IST

ISMAYIL THENINGAL

Share News :

ദോഹ: തൃശ്ശൂർ ജില്ലാ സൗഹൃദവേദി എല്ലാ വർഷവും കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിവരാറുള്ള മാനവ സൗഹൃദ സംഗമത്തിന് ഈ വർഷവും വേദിയൊരുക്കി. പ്രശസ്ത പ്രഭാഷകൻ വി.കെ. സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തിയ പരിപാടിയിൽ, ജനങ്ങൾക്കിടയിൽ മനവീയത വളർത്തേണ്ടതിന്റെ ആവശ്യകത ചടങ്ങിൽ സംസാരിച്ച എല്ലാവരും ഊന്നിപ്പറഞ്ഞു.


ഇന്ത്യൻ കൾച്ചർ സെന്റർ അശോകാ ഹാളിൽ നടന്ന യോഗത്തിൽ വേദി പ്രസിഡന്റ്‌ അബ്ദുൾ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇൻ ചാർജ് അബ്ദുൾ റസാഖ് സ്വാഗതം പറഞ്ഞു. ഐ.സി.സി അശോകാ ഹാളിലെ നിറഞ്ഞ സദസ്സ് രണ്ടര മണിക്കൂർ നേരത്തോളം അക്ഷരാർത്ഥത്തിൽ സുരേഷ്ബാബുവിന്റെ മാനവികതയിലും സൗഹൃദത്തിലുമൂന്നിയ പ്രഭാഷണത്തിൽ ലയിച്ചിരുന്നു.


നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യരും മൃഗങ്ങളും തമ്മിൽ വ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ലെന്നും കാ ലക്രമേണ സംസ്ക്കാരം കൈവരിച്ച് ആധുനിക മനുഷ്യരിലേക്ക് നമ്മൾ മാറിയതാണെന്ന കാര്യം എല്ലാവരും ഓർക്കേണ്ടതാണെന്നും ദേശ ഭാഷാ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരുടെയും അടിസ്ഥാനം ഒന്നാണെന്ന സത്യം നമുക്ക് തിരിച്ചറിവുണ്ടാകണം എന്നും സമ്പാദ്യത്തിന്റെ കണക്കിനനുസരിച്ചല്ല മറിച്ച് മനസ്സിന്റെ വികസത്തിനനുസരിച്ചാണ് മനുഷ്യൻ വലുതാവുന്നത് എന്നും തുടങ്ങി വലിയ സന്ദേശം തന്നെ സുരേഷ്ബാബുവിന് തന്റെ പ്രഭാഷണത്തിലൂടെ സമൂഹത്തിന് നൽകാൻ കഴിഞ്ഞു. 


പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ആദ്ധ്യാപകരുടെ പങ്ക് വളരെ വലുതാണെന്നും ആദ്ധ്യാപകർ പാഠപുസ്തങ്ങൾക്കപ്പുറം മാനവീയത കൂടി കുട്ടികളെ പഠിപ്പിക്കേണ്ടതാണെന്നും കുട്ടികളെ ചോദ്യങ്ങൾ ചോദിച്ചു സംശയങ്ങൾ ദൂരീകരിച്ചു പഠിക്കാൻ പ്രാപ്തരാക്കേണ്ടതാണ് എന്നും അദ്ദേഹം ഓർമിപ്പിച്ചു. 

സഹജീവികളോടുള്ള മനുഷ്യന്റെ പെരുമാറ്റം മയപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് വ്യാഖ്യാനങ്ങളോടെ വളരെ വിശദമായി അദ്ദേഹം വിവരിച്ചു. 


ഐ.സി.സി പ്രസിഡൻറ് എ.പി മണികണ്ഠൻ, സൗഹൃദവേദി മുൻ ജനറൽ സെക്രട്ടറി ഹാഷിം തങ്ങൾ എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. വേദി സെക്രട്ടറി അൽ ഖോർ റാഫി യോഗം നിയന്ത്രിച്ചു. മറ്റൊരു സെക്രട്ടറിയായ കുഞ്ഞുമൊയ്‌തു യോഗത്തിന് നന്ദി പറഞ്ഞു. വേദി ട്രഷറർ‌ റാഫി കണ്ണോത്ത്, ജനറൽ കോ ഓർഡിനേറ്റർ മുഹമ്മദ്‌ മുസ്തഫ, അഡ്വൈസറി ബോർഡ്‌ വൈസ് ചെയർമാൻ വി. കെ. സലീം, കുടുംബസുരക്ഷാ പദ്ധതി ചെയർമാൻ പ്രമോദ്, കാരുണ്യം പദ്ധതി ചെയർമാൻ ശ്രീനിവാസൻ എന്നിവർ സന്നിഹിതരായിരുന്നു.


സൗഹൃദവേദിയുടെ ക്ഷണം സ്വീകരിച്ച് എത്തിച്ചേർന്ന വി.കെ. സുരേഷ്ബാബുവിനെ, വേദി പ്രസിഡൻറ് അബ്ദുൾ ഗഫൂർ മൊമന്റോ നൽകി ആദരിച്ചു. സൗഹൃദ സംഗമത്തിനെത്തിയ മുഴുവൻ ആളുകളും ചേർന്ന് സൗഹൃദ ഭക്ഷണം കൂടി കഴിച്ചത്തോടെയാണ് മാനവ സൗഹൃദ സംഗമത്തിന് തിരശ്ശീല വീണത്.




Follow us on :

Tags:

More in Related News