Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂര്‍ സെന്‍ട്രല്‍ സഹോദയ സി.ബി.എസ്. ഇ കലോത്സവം നാളെ മുതൽ

23 Oct 2024 18:05 IST

WILSON MECHERY

Share News :



സി.ബി.എസ്..ഇ തൃശൂര്‍ സെന്‍ട്രല്‍ സഹോദയ കലോത്സവം അഷ്ടമിച്ചിറ വിജ.യഗിരി സ്കൂളില്‍ നാളെ ആരംഭം കുറിക്കും . തൃശൂര്‍ സഹോദയയില്‍ 110ല്‍ പരം സ്കൂളുകള്‍ അംഗങ്ങളായപ്പോള്‍ കലോത്സവം പോലെയുള്ള പരിപാടികള്‍ നടത്തുവാന്‍ ബുദ്ധിമുട്ട് ഉണ്ടായതിനാല്‍ തൃശൂരിന് തെക്കുള്ള ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാലക്കുടി, പുതുക്കാട്, കയ്പമംഗലം എന്നീ നിയോജകമണ്ഡലങ്ങളിലെ 40ഓളം സ്കൂളുകളെ ഉള്‍പ്പെടുത്തിയാണ് സി.ബി.എസ്. ഇ പുതിയ സഹോയയ്ക്ക് രൂപം നല്‍കിയത്. പുതിയ സഹോദയയുടെ ആദ്യ കലാമേളയാണിത്. 2200 ഓളം കുട്ടികള്‍ 26 സ്റ്റേജുകളിലായി 145 ഇനങ്ങളില്‍ 24,25,26 തീയതികളില്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. 

രാവിലെ 8.30ന് സഹോദയയുടെ ചീഫ് പേട്രന്‍ ഡോ. രാജു ഡേവിസ് പെരേപ്പാടന്‍ പതാക ഉയര്‍ത്തുന്നതോടെ മത്സരങ്ങള്‍ ആരംഭിക്കും. മേളയുടെ ഔപചാരിക ഉദ്ഘാടനം ഉച്ചക്ക് 2 മണിക്ക് സ്വഗതസംഘം .ചെയര്‍‍മാന്‍ ഫാ. ജോസഫ് ജോണിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശ്രീ. ബെന്നി ബഹനാന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ഈസ്റ്റേണ്‍ ചര്‍ച്ച് കേരള ആര്‍ച്ച് ഡയസസ് ആക്സിലറി ബിഷപ്പ് മാത്യൂസ് മാര്‍ സില്‍വാനുസ്, .മുഖ്യരക്ഷാധികാരി ഡോ. രാജു ഡേവിസ് പെരേപ്പാടന്‍, പ്രസിഡന്‍റ് ഡോ. ജോര്‍ജ്ജ് കോലഞ്ചേരി , പ്രിന്‍സിപ്പാള്‍ എന്‍.എം. ജോര്‍ജ്ജ് , സെക്രട്ടറി പി.എന്‍.ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ദിവസവും വൈകീട്ടോടെതന്നെ മത്സരങ്ങള്‍ അവസാനിപ്പിക്കും എന്ന പ്രത്യേകത ഈ മേളയ്ക്കുണ്ട്. വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികളായ സിനിമാതാരങ്ങളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ മത്സരാര്‍ത്ഥികളാണെന്ന പ്രത്യേകതയും ഉണ്ട്. ആദ്യ ദിവസം 50ഓളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും. മോഹിനിയാട്ടം, മാര്‍ഗ്ഗംകളി, തിരുവാതിരകളി, ഓട്ടന്‍തുള്ളല്‍, കുച്ചുപ്പുടി, മാപ്പിളപ്പാട്ട്, ക്ലാസിക്കല്‍ മ്യൂസിക് എന്നീ ഇനങ്ങളാണ് ഇന്നു നടക്കുന്നതില്‍ പ്രധാനപ്പെട്ടത്.

Follow us on :

More in Related News