Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2024 10:01 IST
Share News :
ഇന്ത്യ ന്യൂസിലാൻഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് പൂനെയിൽ തുടക്കം. ടോസ്സ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു. അടിമുടി മാറ്റവുമായാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്.
ഒന്നാം ടെസ്റ്റിൽ കളിച്ച മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, കെ എൽ രാഹുൽ എന്നിവർക്ക് പകരം ആകാശ് ദീപ്, വാഷിംഗ്‌ടൺ സുന്ദർ, ശുഭ്മൻ ഗിൽ എന്നിവരെ ടീമിൽ ഉൾപ്പെടുത്തി. കെ എൽ രാഹുലിനെ ഒഴിവാക്കിയത് ഏറെക്കുറെ ആരാധകർ പ്രതീക്ഷിച്ചിരുന്നതാണെങ്കിലും, കുൽദീപിനു പകരം വാഷിംഗ്‌ടൺ സുന്ദറിനെ കളിപ്പിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
ഒന്നാം ടെസ്റ്റിൽ കുൽദീപ് നല്ല രീതിയിൽ പന്തെറിഞ്ഞെങ്കിലും, ഒരുപാട് ഇടംകയ്യന്മാരുള്ള ന്യൂസിലാൻഡ് നിരയ്ക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുക വാഷിംഗ്‌ടൺ സുന്ദറാകും. കൂടാതെ സുന്ദറിൻ്റെ ബാറ്റിങ്ങിലെ മികവ് ബാറ്റിംഗ് നിരയ്ക്ക് കൂടുതൽ കരുത്തു പകരും. ന്യൂസിലാൻഡ് ടീം കഴിഞ്ഞ ടെസ്റ്റ് കളിച്ച മാറ്റ് ഹെൻറിക്ക് പകരം മിച്ചൽ സാൻ്റ്നറെ ഉൾപ്പെടുത്തി. കഴിഞ്ഞ ടെസ്റ്റിൽ 5 വിക്കറ്റ് നേട്ടം കൊയ്ത ഹെൻറിയെ പരിക്കുമൂലമാണ് ഒഴിവാക്കിയത്.
മൂന്നു ടെസ്റ്റിന്റെ പരമ്പരയിൽ ന്യൂസിലാൻഡ് 1-0 നു മുന്നിലാണ്.
Follow us on :
Tags:
More in Related News
Please select your location.