Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇത് സൈനിക നടപടിയല്ല കൂട്ടക്കൊല'; കാബൂൾ ആക്രമണത്തിൽ പാക്കിസ്ഥാനെ വിമനശിച്ച് ഇന്ത്യ

17 Mar 2026 17:54 IST

Enlight News Desk

Share News :

കാബൂളിലെ ലഹരി വിമോചന കേന്ദ്രത്തിന് നേരെ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. 

ആക്രമണത്തിൽ 400 ലേറെ പേർ കൊല്ലപ്പെട്ട ഈ ആക്രമണത്തെ "ക്രൂരമായ കൂട്ടക്കൊല" എന്നും ഭീരുത്വപരവും മനസാക്ഷിക്ക് നിരക്കാത്തതുമായ അക്രമം എന്നും ഇന്ത്യ വിശേഷിപ്പിച്ചു.

കാബൂളിലെ ഒമിദ് അഡിക്ഷൻ ട്രീറ്റ്‌മെന്റ് ഹോസ്പിറ്റലിന് നേരെ നടന്ന ആക്രമണത്തിൽ മുന്നൂറോളം പേർക്ക് പരിക്കുണ്ട്. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നിതിനിടെയാണ് സംഭവം.

പാകിസ്ഥാൻ ഒരു കൂട്ടക്കൊലയെ സൈനിക നടപടിയായി വേഷം കെട്ടിക്കാൻ ശ്രമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.

കാബൂളിലെ ഭീകരവാദ കേന്ദ്രങ്ങളെയും സൈനിക സംവിധാനങ്ങളെയുമാണ് തങ്ങൾ കൃത്യമായി ലക്ഷ്യമിട്ടതെന്ന പാക് വാദത്തിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. 

Follow us on :

More in Related News