Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 17:55 IST
Share News :
ചാലക്കുടി : വ്യാസവിദ്യാനികേതൻ സെൻട്രൽ സ്കൂളിൽ തിരുവാതിര ആഘോഷം നടന്നു. ധനുമാസത്തിലെ തിരുവാതിര നാളിൽ വ്രതാനുഷ്ഠാനങ്ങളോടെ നടത്തപ്പെടുന്ന ഈ ആഘോഷത്തിൽ അമ്മമാരും അദ്ധ്യാപികമാരും വിദ്യാർത്ഥിനികളും ചേർന്നാണ് തിരുവാതിരക്കളി ഒരുക്കിയത്. സ്കൂൾ മാതൃ സമിതി വൈസ് പ്രസിഡന്റ് സൗമ്യ പ്രതിഷ് ഉദ്ഘാടനം നിർവഹിച്ചു. ജഗദ്ഗുരുട്രസ്റ്റ് ചെയർമാൻ ജി.പത്മനാഭൻ,ജഗദ് ഗുരു ട്രസ്റ്റ് ട്രഷററും ,ഭാരതീയവിദ്യാനികേതൻ സ്റ്റേറ്റ്എക്സിക്യൂട്ടീവ് മെമ്പറുമായ ടി .എൻ . രാമൻ ,സ്കൂൾ മാനേജർ യു .പ്രഭാകരൻ ,സ്കൂൾ പ്രിൻസിപ്പൽ പി.ജി. ദിലീപ് എന്നിവർ ആശംസകൾ നേർന്നു.
Follow us on :
Tags:
More in Related News
Please select your location.