Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമേരിക്കയിലെ മേയർ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തിരുവല്ല വള്ളംകുളം സ്വദേശി പി സി മാത്യു

21 Sep 2024 18:29 IST

Enlight News Desk

Share News :

ഡാളസ്/തിരുവല്ല: 2025ൽ നടക്കുന്ന അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്തെ ഗാർലാൻഡ് ഡിസ്ട്രിക്ട് 3മേയർ സ്ഥാനത്തേക്ക് നടക്കുന്ന  മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ തിരുവല്ല കവിയൂർ വള്ളംകുളം സ്വദേശിയും നിലവിൽ ഗാർലാന്റ് ഡിസ്ട്രിക്ട് 3 സീനിയർ സിറ്റിസൺ കമ്മീഷണറുമായ പി സി മാത്യു മത്സരിക്കുന്നു.

ഡാളസിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് 2005മുതൽ സജീവ സാന്നിധ്യമായ പി സി മാത്യു ഇർവിങ്ങ് എമറാൾഡ് വാലി ഹോം ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റായി രണ്ടു തവണ സേവനം അനുഷ്ഠിച്ചു. ഗാർലന്റ് ഷോഷ്സ് ഓഫ് വെല്ലിംഗ്ടൺ കമ്യൂണിറ്റി ബോർഡ് അംഗമായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട പി സി മാത്യുവിനെ നിലവിൽ ബോർഡ് പ്രസിഡന്റായി ഏകകണ്ഠമായാണ് തെരഞ്ഞെടുത്തത്. 

നിലവിൽ റസ്റ്റിക് ഓക്സ് കമ്യൂണിറ്റി വൈസ് പ്രസിഡന്റുമാണ് ഇദ്ധേഹം.

വിദ്യാർത്ഥി ആയിരിക്കെ തന്നെ പൊതു പ്രവർത്തന രംഗത്തു കടന്നു വന്ന പി സി മാത്യു മല്ലപ്പള്ളി തുരുത്തിക്കാട് ബി എ എം കോളജിൽ നിന്ന് കേരള യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.പിന്നീട് മഹാത്മാഗാന്ധി സർവകലാശാല സെനറ്റ് അംഗം, ബഹറിൻ ഇന്ത്യൻ സ്ക്കൂൾ ബോർഡ് മെമ്പർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു 

ഡാളസിലെ മലയാളികളുടെയും ഇന്ത്യൻ സമൂഹത്തിന്റെയും വിവിധ സാമൂഹ്യ സാംസ്കാരിക രം​ഗത്ത് മുഖ്യ സംഘാടകനും നിറസാന്നിധ്യവുമാണ്  

തന്റെ കൂടി നേതൃത്വത്തിൽ രൂപീകരിച്ച ഗ്ളോബൽ ഇന്ത്യൻ കൗൺസിൽ എന്ന ഇന്ത്യക്കാരുടെ നെറ്റ് വർക്ക് സംഘടന വഴി കേരളത്തിലും പുറത്തും നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്കും ഇദ്ധേഹം നേതൃത്വം നൽകന്നുണ്ട്.


Follow us on :

More in Related News