Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്രത്തിൽ മോഷണം നടത്തിയവർ പിടിയിൽ

25 Jan 2025 18:13 IST

WILSON MECHERY

Share News :


കാട്ടൂർ പോലീസ് പരിധിയിൽ പെട്ട പടിയൂർ വൈക്കം ക്ഷേത്രത്തിൽ 21.01.2025 നടന്ന മോഷണത്തിൽ വിലപിടിപ്പുള്ള ഉരുളികൾ കളവ് നടത്തിയ പ്രതികൾ അറസ്റ്റിൽ. ക്ഷേത്രവാതിൽ പൊളിച്ചാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണം നടത്തിയതിനെ കുറിച്ച് അറിവായ ഉടൻ തന്നെ പ്രതികൾക്ക് പിടികൂടുന്നതിന് ഊർജ്ജിത ശ്രമം കാട്ടൂർ പോലീസ് ആരംഭിക്കുകയും, CCTV ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആക്രി എടുക്കാൻ വരുന്ന ബംഗാൾ സ്വദേശികൾ ആണെന്ന് മനസ്സിലായി. ഇവരെ പിടികൂടുന്നതിനായി എല്ലാ തെളിവുകളും CCTV ദൃശ്യങ്ങളും ശേഖരിച്ച പോലീസ് ഇവരുടെ വാസ സ്ഥലം കണ്ടു പിടിക്കുന്നതിന് വിവരശേഖരണം ആരംഭിച്ചു. പല സ്ഥലങ്ങളിൾ മാറി മാറി താമസിക്കുന്നവരും മോഷണം നടത്തി ഉള്ഴവഴികളിലൂടെ മോട്ടോർ ഘടിപ്പിച്ച മുചക്ര സൈക്കിളിലൂടെ രക്ഷപ്പെടുന്നവരുമായ ഇവരെ പിടികൂടുന്നത് ദുഷ്‌കരമാണെന്ന് ബോധ്യപ്പെടുകയും, തുടർന്ന് ഇവർ പോകാൻ സാധ്യതയുള്ള വഴികളിൽ പോലീസ് നിരീക്ഷണം നടത്തി മതിലകം പള്ളിവളവിലൂടെ പടിയൂർ ഭാഗത്തേക്ക് മറ്റൊരു മോഷണ ഉദ്ദേശവുമായി പോകുകയായിരുന്ന ഇവരെവേഷം മാറി പോലീസ് പിന്തുടർന്ന് വളവനങ്ങാടി സെന്ററിൽ വച്ച് വളഞ്ഞു പിടിക്കിയകയായിരുന്നു. പ്രതികളെ ചോദ്യം ചെയ്തത്തിൽ ഇവരെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു പിന്തുണ നൽകി കളവ് മുതലുകൾ വിൽക്കാൻ സഹായിക്കുന്ന രണ്ടു പേരെ കൂടി അസ്മാബി കോളേജിനു സമീപത്ത് നിന്നും പിടികൂടുകയുണ്ടായി. ഇവർ വിറ്റ തൊണ്ടി മുതലുകൾ പോലീസ് കണ്ടെടുത്തു. കുറച്ചു കാലങ്ങളായി പല സ്ഥലങ്ങളിലായി മോഷണം കൂടി വരുന്നതായി പോലീസ് ശ്രദ്ധയിൽ പെട്ടിരുന്നു.പ്രതികളെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. തൃശൂർ റൂറൽ പോലീസ് മേധാവി ബി.കൃഷ്ണ കുമാർ IPS ൻ്റെ നിർദേശപ്രകാരം ഇരിങ്ങാലക്കുട DySP സുരേഷിൻ്റെ നേതൃത്വത്തിൽ കാട്ടൂർ ഇൻപെക്ടർ ബൈജു ഇ.ആർ.ആണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ SI ബാബു, Pro.SI സനദ്, SI രാധാകൃഷ്ണൻ, ASI അസാദ്, SCPO ധനേഷ്, നിബിൻ, ബിന്നൽ, ശ്രീജിത്ത്‌ എന്നിവരും ഉണ്ടായിരുന്നു

Follow us on :

More in Related News