Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം ജയിലില്‍ അടച്ചു

17 Jul 2024 18:58 IST

MUKUNDAN

Share News :

ചാവക്കാട്:ഗുരുവായൂര്‍ സബ് ഡിവിഷനിലെ വിവിധ സ്റ്റേഷനുകളില്‍ മയക്കുമരുന്ന് അടക്കമുള്ള നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമം പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു.ചാവക്കാട് പുത്തന്‍കടപ്പുറം താഴത്ത് വീട്ടില്‍ കബീർ മകൻ വലിയോന്‍ എന്ന റിന്‍ഷാദ്(24) നെയാണ് കളക്ടറുടെ കാപ്പ പ്രകാരമുള്ള കരുതല്‍ തടങ്കല്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ സിറ്റി ജില്ലാ പോലീസ് കമ്മീഷണര്‍ ആര്‍.ഇളങ്കോയുടെ നിര്‍ദേശപ്രകാരം ഗുരുവായൂർ എസിപി ടി.എസ്.സിനോജിന്റെ നേതൃത്വത്തിൽ ചാവക്കാട് എസ്എച്ച്ഒ വി.വിമൽ പ്രതി താമസിക്കുന്ന സ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.എസ്ഐ കെ.ആർ.റെമിൻ,സിപിഒമാരായ വിനോദ്,ബൈജു,റോബർട്ട്,അനൂപ് എന്നിവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 


Follow us on :

More in Related News