Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Dec 2024 17:03 IST
Share News :
തലയോലപ്പറമ്പ്: പൊതുനിരത്തില്‍ കവര്‍ച്ചയ്ക്ക് ഇരായായെന്ന യുവാവിന്റെ പരാതിയില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. പെരുവ കാരിക്കോട് നരിക്കുഴി പടിക്കല്‍ എന്‍.എം. ജിഷ്ണു (27)നാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പൊതുസ്ഥലത്തുവെച്ച് കവര്‍ച്ചയ്ക്കിരയായതായി കാണിച്ച് തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായെത്തിയത്. കൊച്ചി ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ജിഷ്ണു ജോലി കഴിഞ്ഞ ശേഷം തലപ്പാറ ജങ്ഷനിൽ കെ.എ സ്.ആർ.ടി.സി. ബസിൽ വന്നിറങ്ങി വീട്ടിലേക്ക് പോകുന്നതിനായി
കവലയ്ക്കു സമീപം വെച്ചിരുന്ന സ്കൂട്ടർ എടുക്കാൻ നടന്ന് പോകുന്നതിനിടെയാണ് സംഭവം. 12,O00 രൂപയോളം വരുന്ന ലാവ മൊബൈൽ ഫോണാണ് അപഹരിക്കപ്പെട്ടത്. പൾസർ ബൈക്കിൽ ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ടംഗ സംഘം ആശുപത്രി ആവശ്യത്തിനായി ഒരാളെ വിളിക്കാൻ ഫോൺ ഒന്നുതരാമോ എന്ന് ചോദിച്ച് ജിഷ്ണുവിൻ്റെ അരികിലെത്തി ബൈക്ക് നിർത്തുകയായിരുന്നു. ആദ്യം ഫോൺ നൽകാൻ തയ്യാറാകാതിരുന്ന ജിഷ്ണു ആശുപത്രി ആവശ്യത്തിനെന്ന് വീണ്ടും യുവാക്കൾ പറഞ്ഞപ്പോൾ നമ്പർ തരാമെങ്കിൽ വിളിച്ചുനൽ കാമെന്ന് ജിഷ്ണു പറയുകയും യുവാക്കൾ നൽകിയ നമ്പറിൽ വിളിച്ചപ്പോൾ തിരക്കിലാണെന്ന മറുപടി കിട്ടുകയുമായിരുന്നു. വീണ്ടും വിളിക്കുന്നതിനിടെ ബൈക്കിന് പിന്നിലിരുന്ന യുവാവ് ഉടൻ ജിഷ്ണുവിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് ബൈക്കിൽ അതിവേഗം പൊതി ഭാഗത്തേക്ക് കടന്നുകളഞ്ഞുവെന്നുമാണ് ജിഷ്ണു പരാതിയില്‍ പറയുന്നത്. ഇതിനിടെ അതുവഴി ബൈക്കിൽ എത്തിയ പൊതി സ്വദേശിയായ യുവാവിനോട് ജിഷ്ണു സംഭവം പറയുകയും അയാളുടെ ബൈക്കിൽ തലയോലപ്പറമ്പ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയുമായിരുന്നു. സ്റ്റേഷനിലേക്ക് പോകുന്നതിനിടെ ഫോൺ തട്ടിപ്പറിച്ച സംഘം ജിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്ന് തലയോലപ്പറമ്പ് ഭാഗത്തേക്കുപോകുന്നത് കണ്ട് അതിന് പിന്നാലെ അല്പദൂരം പോയെങ്കിലും അമിതവേഗത്തിൽ അവർ കടന്ന് കളയുകയായിരുന്നുവെന്നും മോഷ്ട്ടാക്കൾ എത്തിയ ബൈക്കിൻ്റെ നമ്പർ പ്ലേറ്റ് മറച്ച രീതിയിലായിരുന്നുവെന്നും ജിഷ്ണു പരാതിയിൽ പറയുന്നു.ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് കാട്ടി പരാതി തന്നാല്‍ മതിയെന്ന് തന്നോട് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ ആവശ്യപ്പെട്ടതായും ജിഷ്ണു ആരോപിക്കുന്നു. ബുധനാഴ്ച വൈകിട്ട് വീണ്ടും സ്‌റ്റേഷനിലെത്തി ജിഷ്ണു നല്‍കിയ പരാതിയിലാണ് എഫ്.ഐ.ആര്‍. ഇട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി. ക്യാമറകളിൽ നിന്നും ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പോലീസ് വിശദമായ അന്വോഷണം ആരംഭിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.