Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 20:29 IST
Share News :
വൈക്കം: കല്ലറയിൽ ആൾത്താമസമില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് മോഷണം. വീട്ടിനുള്ളിൽ കടന്ന രണ്ടംഗ സംഘം അലമാരകൾ കുത്തിപ്പൊളിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കടുത്തുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച പുലർച്ചെയാണ് മോഷണം നടന്നത്. കല്ലറ ചന്തപ്പറമ്പ് ഭാഗത്ത് കുഴിവേലിൽ സ്റ്റീഫൻ, കുടിലിൽ തങ്കമ്മ എന്നിവരുടെ വീടുകളിലാണ് കവർച്ച നടന്നത്.വീടിൻ്റെ മുൻവശത്തെ കതക് തകർത്ത് അകത്ത് കടന്ന മോഷ്ട്ടാക്കൾ അലമാരകൾ കുത്തിപ്പൊളിച്ച് അതിനുള്ളിലെ സാധനങ്ങൾ നിലത്ത് വാരിവലിച്ചിടുകയും ചെയ്തു. സ്റ്റിഫനും കുടുംബവും നാളുകളായി അമേരിക്കയിലാണ്.വിദേശത്തുള്ള മക്കളുടെ അടുത്താണ് തങ്കമ്മ. തങ്കമ്മയുടെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി സി ടി വി ലാണ് മോഷ്ടാക്കൾ വീട്ടിൽ എത്തുന്ന ദൃശങ്ങൾ പതിഞ്ഞത്.തിങ്കളാഴ്ച രാവിലെയാണ് മോഷണവിവരം നാട്ടുകാർ അറിയുന്നത്.
ഉടമകൾ സ്ഥലത്തില്ലാത്തതിനാൽ മോഷ്ടിക്കപ്പെട്ട വസ്തുക്കളെ സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ല. വിദേശത്തുള്ള ഇവർ അടുത്ത ദിവസം നാട്ടിലെത്തുമ്പോഴെ ഇതെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ലഭിക്കുകയുള്ളു.
സമീപത്തെ പുത്തൻപുരയ്ക്കൽ ലൂസി ജോസഫിൻ്റെ വീട്ടിലും മോഷ്ടാക്കൾ എത്തിയെങ്കിലും വീട്ടുകാർ ഉണർന്നതോടെ ശ്രമം ഉപേക്ഷിച്ച് ഇവർ കടന്ന് കളയുകയായിരുന്നു. ഇവിടെ നിന്നും പോയ മോഷ്ടാക്കൾ കപിക്കാട്, എത്തക്കുഴി ഭാഗത്തുള്ള നിരവധി വീടുകളിൽ മോഷണശ്രമം നടത്തിയതായാണ് വിവരം. മാരകായുധങ്ങളുമായി എത്തിയ ഇവർ കുറുവ സംഘമാണെന്നാണ് നാട്ടുകാരുടെ സംശയം. അത്തരത്തിൽ വേഷം ധരിച്ചാണ് സംഘം എത്തിയത്. കഴിഞ്ഞ ദിസവം ആലപ്പുഴ ഭാഗത്ത് കുറുവാ സംഘം മോഷണത്തിനെത്തിയതായി സൂചന ലഭിച്ചിരുന്നു. പോലീസ് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.