Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവൻതുരുത്തിൽ മൂലേകടവ് പാലത്തിൻ്റെ പുഴത്തീരം ഇടിഞ്ഞു താഴ്ന്ന് പുരയിടം അപകടാവസ്ഥയിൽ.

01 Jan 2026 18:37 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്ത് -ചെമ്പ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് മൂവാറ്റുപുഴയാറിന് കുറുകെ നിർമ്മിക്കുന്ന മൂലേക്കടവ് പാലത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടം പുഴയിലേക്ക് ഇടിഞ്ഞ് താഴ്ന്നു. മറവൻതുരുത്ത് പഞ്ചായത്തിലെ വാളമ്പള്ളി പടിഞ്ഞാറെ നമ്പ്യാട്ടിൽ എൻ.പി കാർത്തികേയൻ്റെ വീടിരിക്കുന്ന പുരയിടത്തിന്റെ 10 മീറ്ററോളം ഭാഗത്തെ മരങ്ങൾ ഉൾപ്പടെയാണ് ഇന്നലെ രാത്രി പുഴ കവർന്നത്. പാലത്തിൻ്റെ നിർമ്മാണം 2023 ലാണ് ആരംഭിച്ചത്. പയലിംഗ് ജോലികൾ ആരംഭിച്ച ഘട്ടത്തിൽ തന്നെ സമീപത്തെ തീരം പ്രദേശം ഇടിയാൻ തുടങ്ങിയിരുന്നു.

പാലത്തിൻ്റെ പണികൾ ആരംഭിച്ച സമയത്ത് ഒരു മീറ്റർ വീതിയിലും 15 മീറ്റർ നീളത്തിലുമായി ഇവരുടെ പുരയിടം തീരം ഇടിഞ്ഞ് ആറ്റിലേക്ക് പതിച്ചിരുന്നു. പുഴയുടെ തീരംവഴി ഉണ്ടായിരുന്ന നടപ്പാത പൂർണമായും പുഴയിൽ ഒലിച്ചുപോകുകയും ചെയ്തിരിന്നു.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും 

ഇവരുടെ വീടിരിക്കുന്ന പുഴയുടെ തീരം കരിങ്കല്ല് കെട്ടി സംരക്ഷിച്ചു നൽകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഇതൊന്നും നടപ്പിലാകാതെ വന്നതോടെ സ്ഥലം എംഎൽഎ, റവന്യൂ മന്ത്രി എന്നിവർക്കും, നവകേരള സദസ്സിലും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കുടുംബം പരാതി നൽകി. ഇതെ തുടർന്ന്

ഉദ്യോഗസ്ഥർ വന്ന് പരിശോധന നടത്തി പോയതല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്ന് വീട്ടുകാർ പറയുന്നു.

നിലവിൽ തീരത്തിൻ്റെ പല ഭാഗങ്ങളിലും വിള്ളൽ വീണ അവസ്ഥയിലാണ്. ഏത് സമയത്തും തീരം പുഴ കവരുന്ന സ്ഥിതിയിലായതോടെ നിർദ്ധന കുടുംബം ഭീതിയിലാണ്. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

Follow us on :

More in Related News