Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Dec 2024 12:10 IST
Share News :
ദോഹ: ലുസൈലിലെ ഖിതൈഫാൻ ഐലന്റിലുള്ള വാട്ടർ സ്ലൈഡിന് ഗിന്നസ് റെക്കോർഡ് ലഭിച്ചു. ലോകത്തെ ഏറ്റവും ഉയരം കൂടിയ വാട്ടർ സ്ലൈഡെന്ന റെക്കോർഡാണ് ലഭിച്ചത്.
85 മീറ്റർ ഉയരത്തിൽ 12 വാട്ടർ സ്ലൈഡുകൾ ഉൾക്കൊള്ളുന്നതാണ് ഖിതൈഫാൻ മെർയാൽ വാട്ടർപാർക്കിലെ റിഗ് 1938. ഏറ്റവും സുരക്ഷിതവും അതേസമയം സാഹസികതയും വിനോദവും ഒന്നുചേർന്നതാണ് ഖത്തറിന്റെ സാംസ്കാരിക, ടൂറിസം മികവിനെ അടയാളപ്പെടുത്തുന്ന ഈ വാട്ടർ പാർക്ക്. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഖത്തറിനെ അടയാളപ്പെടുത്തുന്നതാണ് നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.
2.81 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്ക് ഖത്തറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. 30 ലേറെ ജലവിനോദ പരിപാടികളാണ് ഇവിടുത്തെ ആകർഷണീയത. ലോകകപ്പിനോട് അനുബന്ധിച്ചാണ് പാർക്ക് ഉദ്ഘാടനം ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.