Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദേശ രാജ്യങ്ങളിലെ ഖത്തർ വിസ സെൻ്ററിൻ്റെ കണ്ണ് പരിശോധനാ സേവനം ഖത്തർ ട്രാഫിക് സംവിധാനവുമായി ബന്ധിപ്പിച്ചു.

04 Jul 2024 03:53 IST

ISMAYIL THENINGAL

Share News :

ദോഹ: വിദേശ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഖത്തർ വിസ സെൻ്ററുകളിൽ നടത്തുന്ന കണ്ണ് പരിശോധന ഫലം ഖത്തർ ട്രാഫിക് വകുപ്പിലെ ലൈസൻസിങ് അഥോറിറ്റിയുമായി ബന്ധിപ്പിച്ചു. ഡ്രൈവിങ് വിസയിൽ രാജ്യത്ത് എത്തുന്നവരുടെ ഫലമാണ് ഇങ്ങനെ ബന്ധിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതോടെ ഡ്രൈവർ ജോലിക്കായി ഖത്തറിൽ എത്തുന്നവർ സാധാരണ ഗതിയിൽ ലൈസൻസുകൾക്കായി അപേക്ഷിക്കുമ്പോൾ നടത്തേണ്ട കാഴ്ചശക്തി പരിശോധന ഇനി നടത്തേണ്ടതില്ല. 

അമീബിക് മസ്തിഷ്ക ജ്വരം- കോഴിക്കോട്ട് ചികിത്സയിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

വിദേശികളെ ഖത്തറിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾ എളുപ്പവും കാര്യക്ഷമവുമാക്കാനാണ് വിവിധ രാജ്യങ്ങളിൽ ഖത്തർ വിസ സെന്റർ സ്ഥാപിച്ചത്. കൊച്ചിയിലടക്കം ഇന്ത്യയിൽ ഏഴ് ഖത്തർ വിസ സെന്ററുണ്ട്. ഖത്തർ ആഭ്യന്തരമന്ത്രാലയം വിദേശ ഏജൻസി വഴിയാണ് ഓരോ വിദേശരാജ്യത്തെയും ക്യു.വി.സികൾ നടത്തുന്നത്. ജോലിക്കായി രാജ്യത്തേയ്ക്കു പുതുതായി വരുന്നവരുടെ യാത്രാ സംബന്ധമായ രേഖകൾ ശരിയാക്കാനുള്ള കേന്ദ്രങ്ങളാണ് വിസ സെൻ്ററുകൾ. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കൽ. തൊഴിൽ കരാറുകളിൽ ഒപ്പിടൽ, ആരോഗ്യ പരിശോധന തുടങ്ങിയ സേവനങ്ങളാണ് ഖത്തർ വിസ സെന്ററുകളിൽ ലഭിക്കുന്നത്. 

Follow us on :

More in Related News