Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി യാത്രയയപ്പ് നൽകി.

28 Aug 2024 23:13 IST

- ISMAYIL THENINGAL

Share News :

ദോഹ : ഖ​ത്ത​റി​ലെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് ജോലി ആവശ്യാർത്ഥം യു.എ.ഇ യിലേക്ക് പോകുന്ന പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റിയംഗം റഷീദ് കൊല്ലത്തിന് പ്രവാസി വെൽഫെയർ സംസ്ഥാന കമ്മറ്റി യാത്രയയപ്പ് നൽകി. ചടങ്ങിൽ സംസ്ഥാന പ്രസിഡണ്ട് ആർ.ചന്ദ്രമോഹൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ സാദിഖലി സി., മജീദലി, അനീസ് റഹ്മാൻ, ജനറൽ സെക്രട്ടറിമാരായ ഷാഫി മൂഴിക്കൽ, താസീൻ അമീൻ, അഹമ്മദ് ഷാഫി, സെക്രട്ടറിമാരായ അബ്‌ദുറഹീം വേങ്ങേരി, ഷറഫുദ്ദീൻ സി., സംസ്ഥാന കമ്മറ്റിയംഗങ്ങളായ മുനീഷ് എ.സി, മുഹമ്മദ് റാഫി, സഞ്ചയ് ചെറിയാൻ, രാധാകൃഷ്ണൻ, ഷുഐബ് മുഹമ്മദ് എന്നിവർ സംസാരിച്ചു. റഷീദ് കൊല്ലം മറുപടി പ്രസംഗം നടത്തി. പ്രവാസി വെൽഫെയർ കൊല്ലം ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.


Follow us on :

More in Related News