Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2024 21:15 IST
Share News :
തിരുവനന്തപുരം: പോത്തന്‍കോട് കൊല്ലപ്പെട്ട വയോധിക ബലാത്സംഗത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.വയോധികയുടെ സ്വകാര്യ ഭാഗങ്ങളില്‍ അടക്കം മുറിവ് കണ്ടെത്തി. മരണകാരണം തലയ്‌ക്കേറ്റ ക്ഷതമാണെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.
കേസില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇന്ന് പുലര്‍ച്ചെയാണ് പോത്തന്‍കോട് കൊയ്ത്തൂര്‍ക്കോണത്ത് ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്ന 69കാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തൗഫീഖിനെ പൊലീസ് പിടികൂടിയത്.
ഇയാള്‍ പുലർച്ചെ ഷര്‍ട്ടിടാതെ നിന്നത് വയോധിക ചോദ്യം ചെയ്‌തിതിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് നേരത്തേ വ്യക്തമാക്കിയത്. കൊലപാതകത്തിന് ശേഷം തൗഫീഖ് വയോധികയുടെ കമ്മല്‍ ഊരിയെടുത്തിരുന്നു. വയോധികയുടെ ലുങ്കി ഊരിയെടുത്ത് ശരീരത്തില്‍ പുതപ്പിച്ച ശേഷമാണ് ഇയാള്‍ രക്ഷപെട്ടത്. ഇയാൾ പോക്‌സോ കേസുകളിലുൾപടേ പ്രതിയാണ് മോഷണ വാഹനത്തിലായിരുന്നു തൗഫീഖ് പോത്തൻകോടെത്തിയത്. തമ്പാനൂർ സ്റ്റേഷനിൽ ഈ വാഹനം നഷ്ടപ്പെട്ടതായി പരാതിയുണ്ട്.
Follow us on :
Tags:
Please select your location.