Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2026 14:24 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ്
ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന പൊങ്കാല മഹോത്സവം ഭക്തിനിർഭരമായി. രാവിലെ 9 ന് ക്ഷേത്രം തന്ത്രി കുമരകം എം .എൻ ഗോപാലൻ തന്ത്രികൾ ഭദ്രദീപ പ്രകാശനത്തിന് ശേഷം ഭണ്ഡാര അടുപ്പിൽ അഗ്നി പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ഞെറുക്കെടുപ്പിലൂടെ ഭാഗ്യം സിദ്ധിച്ച ദേവീ ഭക്ത രാധ അരവിന്ദൻ പ്രധാന
പൊങ്കാല അടുപ്പിലേക്ക് അഗ്നി തെളിയിച്ചു. തുടർന്ന് മറ്റ് പൊങ്കാല അടുപ്പുകളിലേക്ക് അഗ്നി പകർന്നു. ക്ഷേത്രം മേൽശാന്തി ഹരീഷ് ഹരിഹരൻ കാർമികത്വം വഹിച്ചു. ദേവസ്വം പ്രസിഡൻ്റ് കണ്ണൻ കൂരാപ്പള്ളിൽ, വൈസ് പ്രസിഡൻ്റ് അജയകുമാർ പാലശ്ശേരിൽ, സെക്രട്ടറി ഷിനോജ് കരിമാംന്താറ്റ്, ട്രഷറർ രജിമോൻ എരിത്തിക്കുഴി, മഹിളാസമാജം പ്രസിഡൻ്റ് ലീലാ രമണൻ, വൈസ് പ്രസിഡൻ്റ് ബിന്ദു സന്തോഷ്, സെക്രട്ടറി രതി ബാബു, ഭവാനി മണി, ദേവസ്വം, മഹിളാസമാജം ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
വിവിധ ജില്ലകളിൽ നിന്നായി വൃതശുദ്ധിയോടെ എത്തിയ 800-ൽ അധികം വനിതകൾ മാത്താനത്തമ്മയ്ക്ക് പൊങ്കാല അർപ്പിച്ചു. തുടർന്ന് പൊങ്കാല നിവേദ്യം നടന്നു. ഉച്ചയ്ക്ക് നടന്ന പൊങ്കാല സദ്യയിലും നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.