Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബൈക്ക് നിയന്ത്രണം വിട്ട് തന്റെ കാറിലിടിച്ചുണ്ടായ അപകടത്തില്‍ പോലീസ് തന്നെ പ്രതിയാക്കി കേസെടുത്തതിനെതിരെ കാറുടമ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.

24 Mar 2026 19:43 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: അമിത വേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് തന്റെ കാറിലിടിച്ചുണ്ടായ അപകടത്തില്‍ പോലീസ് തന്നെ പ്രതിയാക്കി കേസെടുത്തതിനെതിരെ കാറുടമ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. മാഞ്ഞൂര്‍ പാപ്പനംതോട്ടത്തില്‍ ബ്രൈറ്റ് തോംസണ്‍ ആണ് പരാതിക്കാരന്‍. 17ന് വൈകൂന്നേരം 6.30 ഓടെ കോട്ടയം-എര്‍ണാകുളം റോഡില്‍ നമ്പ്യാകുളം ഭാഗത്തു വച്ചാണ് പരാതിക്കിടയാക്കിയ അപകടമുണ്ടായതെന്ന് ബ്രൈറ്റ് കടുത്തുരുത്തി പ്രസ്സ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് ബ്രൈറ്റ് പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. കെട്ടിടങ്ങളുടെ കോണ്‍ട്രാക്റ്റ് വര്‍ക്ക് ചെയ്യുന്ന താന്‍ വയലാ സെന്റ് മേരീസ് പള്ളിയില്‍ നടക്കുന്ന വര്‍ക്കുകള്‍ക്കു ശേഷം വീട്ടിലേക്കു വരുമ്പോളാണ് അപകടമുണ്ടാകുന്നത്. എതിര്‍ദിശയില്‍ നിന്നും അമിതവേഗതയിലെത്തിയ ബൈക്ക് റോഡിന്റെ ഇടതുഭാഗം ചേര്‍ന്നു പോവുകയായിരുന്ന തന്റെ കാറില്‍ വന്നിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് വരുന്നത് കണ്ട് താന്‍ കാര്‍ റോഡിന്റെ അരികിലേക്ക് ചേര്‍ത്ത് നിര്‍ത്തിയിരുന്നു. അപകടത്തിനു ശേഷം അപകടത്തില്‍പെട്ട യുവാവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചതും താനാണെന്നും ബ്രൈറ്റ് പറയുന്നു. തുടര്‍ന്ന് പോലീസ് നിരുത്തരവാദപരമായി തന്നെ പ്രതിയാക്കി പോലീസ് എടുക്കുകയായിരുന്നുവെന്നും സംഭവത്തില്‍ അന്വേഷണം നടത്തി തനിക്ക് നീതി ലഭ്യമാക്കണമെന്നും ബ്രൈറ്റ് ആവശ്യപെട്ടു.

Follow us on :

More in Related News