Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനം ഇടിച്ച വൃദ്ധ മരിച്ച സംഭവം; നിർത്താതെ പോയ വാഹനം 6 മാസത്തിനു ശേഷം പിടിയിൽ.

18 May 2024 06:35 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


 കഴിഞ്ഞ ശബരിമല തീർഥാടന കാലത്ത് കോരു ത്തോട് പനക്കച്ചിറയിൽ വച്ച് വൃദ്ധ വാഹനം ഇടിച്ചു കൊല്ലപ്പെട്ട സംഭത്തിൽ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. ഇടിച്ച വാഹനം കണ്ടെത്താൻ കാര്യമായ അന്വേഷണം നടത്തിയെങ്കിലും പ്രയോജനപെട്ടിരുന്നില്ല. ഇതിനിടയിൽ ഹൈദരാബാദിൽ നിന്നുമാണ് വാഹനം കണ്ടെത്തിയത്. 

കഴിഞ്ഞ ഡിസംബറിൽ കോരുത്തോട് പറക്കച്ചിറയിൽ വച്ച് വഴിയാത്രികാരിയായി 88 വയസ്സുകാരി പനക്കച്ചിറ സ്വദേശിനി 504 കോളനി ഭാഗത്ത് പുതുപറമ്പിൽ തങ്കമ്മയാണ് ശബരിമല തീർഥാടന വാഹനം ഇടിച്ച് മരിച്ചത്. ഇടിച്ച വാഹനം തീർത്താതെ പോയതിനെ തുടർന്ന് വാഹനം കണ്ടെത്താനായില്ല. തുടർന്ന് മുണ്ടക്കയം പോലിസ് പാതയിലെ സി.സിടിവികൾ പരിശോധന നടത്തി ഇടിച്ചിട്ട എർട്ടിഗ കാർ തിരിച്ചറിഞ്ഞു.തുടർന്ന് വാഹനത്തിൻറെ നമ്പർ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് വാഹനം സംസ്ഥാനത്തിന് പുറത്തുവന്ന തീർത്ഥാടകരുടെ വാഹനമെന്ന് തിരിച്ചറിയുകയും തുടർന്ന് നടന്ന പരിശോധനയിലാണ് വാഹനം ഹൈദരാബാദ് സ്വദേശികളുടേതാണെന്ന് കണ്ടെത്തിയത്. എസ് ഐ മനോജും സി പി ഓ ജോസിയും ചേർന്ന് ഹൈദരാബാദിൽ എത്തുകയും വാഹനം ഉടമയെ കണ്ടെത്തുകയും വാഹനം ഉടൻ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.



Follow us on :

Tags:

More in Related News