Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Apr 2024 11:10 IST
Share News :
മസ്‌കറ്റ്: പെരുന്നാൾ ആഘോഷങ്ങളിൽ തങ്ങളോടൊപ്പം ആടിയും പാടിയും ആഘോഷിച്ചിരുന്ന വിദ്യാർഥികളെ വാദിയുടെ രൂപത്തിൽ മരണം തട്ടിയെടുത്തെന്ന വാർത്ത ഈ നാടിനും നാട്ടുകാർക്കും ബന്ധുക്കൾക്കും ഇപ്പോഴും വിശ്വാസിക്കാനായിട്ടില്ല. കനത്ത മഴയിൽ വടക്കൻ ശർഖിയ ഗവർണറേറ്റിലെ മുദൈബി വിലായത്തിൽ 10 -15 നും ഇടയിൽ പ്രായമുള്ള കുട്ടികൾ മരണപ്പെട്ട വാർത്ത രാജ്യത്തെ മൊത്തത്തിൽ കണ്ണീരിലാഴ്ത്തി. കുട്ടികളുടെ മരണത്തിൽ വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ അനുശോചനമറിയിച്ചു.
സ്കൂളിൽനിന്ന് അയൽവാസിയുടെ കൂടെ വാഹനത്തിൽ മടങ്ങുകയായിരുന്ന അഹമ്മദ്, മുഹമ്മദ്, അബ്ദുല്ല, റേദ്, ബസ്സം, അൽ മുതാസ്, കഹ്ലാൻ, യഹ്യ, യാസർ, മുഹമ്മദ് എന്നീ കുട്ടികളാണ് മുദൈബിയിലെ സമദ്ഷാൻ വാദിയിൽ അകപ്പെട്ട് മരിക്കുന്നത്.
കാർ ഓടിച്ചിരുന്ന യൂനിസ് അൽ അബ്ദാലി ഇപ്പോഴും ദുരന്തത്തിന്‍റെ ആഘാതത്തിൽനിന്ന് മുക്തനായിട്ടില്ല. ഞായറാഴ്ച മഴ മേഘങ്ങൾ കനക്കുന്നത് കണ്ട് സ്കൂളിൽനിന്ന് തന്‍റെ മകൻ മുതാസിനെ കൂട്ടാൻ പോയതായിരുന്നു അദ്ദേഹം. അയൽവാസികളായ മറ്റ് 14 കുട്ടികളേയും തിരിച്ച് പോരുന്നതിനിടെ കാറിൽ കയറ്റി. ഇതിൽ 12 പേരും മുതാസിന്‍റെ കൂടെ പഠികുന്നവരാണ്. മഴ കൂടുതൽ ശക്തമാകുന്നതിനു മുമ്പേ വീട്ടിൽ എത്തുന്നതിനായി വാദിയിൽ വാഹനം ഇറക്കുകയായിരുന്നു.
കാർ സുരക്ഷിതമായി കടന്നുപോകുമെന്നായിരുന്നു വിചാരിച്ചിരുന്നത്. എന്നാൽ കുത്തിയൊലിക്കുന്ന മഴവെള്ള പാച്ചിലിൽ വാഹനം അകപ്പെടുകയും കുട്ടികൾ ഒലിച്ചുപോകുകയുമായിരുന്നു. ശക്തമായ ഒഴുക്കിൽപ്പെട്ട ഡ്രൈവറെയും ഒരു വിദ്യാർഥിയെയും 600 മീറ്റർ ദൂരത്തുനിന്ന് രക്ഷിച്ച് പൊലീസ് വ്യോമസേന ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. രണ്ട് വിദ്യാർത്ഥികളെ നാട്ടുകാർ രക്ഷപ്പെടുത്തി. മറ്റുള്ളവർക്കായി നടത്തിയ തിരച്ചിലിലാണ് ഒമ്പത് വിദ്യാർഥികളുടെ മൃതദേഹങ്ങൾ ഞായറാഴ്ചയും പത്താമത്തെ വിദ്യാർഥിയുടെ മൃതദേഹം തിങ്കളാഴ്ചയും കണ്ടെത്തുന്നത്. യൂനിസ് അൽ അബ്ദാലിയും ഒരു വിദ്യാർഥിയും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.
⭕⭕⭕⭕⭕⭕⭕⭕⭕
ഒമാൻ വാർത്തകൾക്കായി
https://enlightmedia.in/news/category/gulf
ഒമാൻ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
⭕⭕⭕⭕⭕⭕⭕⭕⭕
ഒമാനിൽ നിന്നുമുള്ള വാർത്തകളും പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിന്ന്
+919847210987
എന്ന വാട്സ്ആപ്പിലൂടെ ബന്ധപ്പെടുക
Follow us on :
Tags:
More in Related News
Please select your location.