Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 04:56 IST
Share News :
മസ്കറ്റ്: ഒമാനിലെ അൽ അൻസാബിൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു. ഒമാനിലെ മുപ്പതാമത് റീറ്റെയ്ൽ ഔട്ട്ലെറ്റ് ആണ് അൽ അൻസാബിൽ ആരംഭിച്ചത്. ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി ചെയർമാൻ ഷെയ്ഖ് ഫൈസൽ അബ്ദുല്ല അൽ റവാസ് സ്ഥാപനം ഉൽഘാടനം ചെയ്തു. നിക്ഷേപകർക്ക് ആകർഷകമായ ലക്ഷ്യസ്ഥാനമായി മാറാനുള്ള ഒമാൻ്റെ പ്രതിബദ്ധതയും അതിൻ്റെ അനുകൂലമായ ബിസിനസ് അന്തരീക്ഷവും ഷെയ്ഖ് ഫൈസൽ അബ്ദുല്ല അൽ റവാസ് ഉദ്ഘാടന ചടങ്ങിൽ ഊന്നിപ്പറഞ്ഞു. ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, റോയൽ ഒമാൻ പോലീസ് സാമ്പത്തിക കാര്യ ഡയറക്ടർ ജനറൽ ജമാൽ സയീദ് അൽ തായ്, റോയൽ ഒമാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു ഉൽഘാടനം.
ഒമാൻ്റെ ഭൂമികയിലേക്ക് മറ്റൊരു നാഴികക്കല്ല് കൂടി ചേർക്കുന്നതിൽ ലുലു ഗ്രൂപ്പിന് സന്തോഷമുണ്ടെന്നും ഈ അഭിമാനകരമായ പദ്ധതി കൈകാര്യം ചെയ്യാൻ ഞങ്ങളെ ഏൽപ്പിച്ചതിന് റോയൽ ഒമാൻ പോലീസിനും സർക്കാരിനും ഞങ്ങളുടെ ആത്മാർത്ഥമായ നന്ദി അറിയിക്കുന്നുവെന്നും പരിപാടിയിൽ സംസാരിച്ച എം എ യൂസഫ് അലി പറഞ്ഞു. ലുലു എന്ന ബ്രാൻഡ് എല്ലായ്‌പ്പോഴും നഗര കേന്ദ്രങ്ങളിൽ മാത്രമല്ല, ആളുകൾക്ക് ദീർഘദൂരം ഡ്രൈവ് ചെയ്യേണ്ട ആവശ്യമില്ലാതെ ഉൾ പ്രദേശങ്ങളിലും ഭക്ഷണ സാധനങ്ങൾ എത്തിച്ചുനല്കുന്നതിൽ ശ്രദ്ധാലുക്കളാണ്. ലോകോത്തര ഷോപ്പിംഗ് നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, ഞങ്ങളുടെ അടിസ്ഥാന ഉപഭോഗതാക്കളുടെ ജീവിതശൈലി ആവശ്യങ്ങൾ നിറവേറ്റുന്നത് ഞങ്ങൾ തുടരുമെന്നും അദ്ദഹം പറഞ്ഞു.
സ്വദേശി തൊഴിലാളികൾക്ക് ആവശ്യമായ പരിശീലനവും തൊഴിൽ നൈപു ന്യം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങളും നൽകുന്നതിന് ലക്ഷ്യമിട്ടുള്ള ഘടനാപരമായ റിക്രൂട്ട്‌മെൻ്റ് പ്രക്രിയയിലൂടെ സ്വദേശികൾക്കുള്ള തൊഴിലവസരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും പ്രദാനം ചെയ്യുന്നതിലും തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും യൂസഫ് അലി കൂട്ടിച്ചേർത്തു.
രാജ്യത്തെമ്പാടുമുള്ള ലുലുവിന്റെ എല്ലാ ഹൈപ്പർമാർക്കറ്റുകളിലുമായി മുവ്വായിരത്തിലധികം ഒമാനി പൗരന്മാർ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. അവരിൽ പകുതിയോളം സ്ത്രീകളുമാണ്. 300 പൗരന്മാർക്ക് പാർട്ട് ടൈം ജോലി അവസരങ്ങളും നൽകിയിട്ടുണ്ട്. ഞങ്ങളുടെ തൊഴിലുകളിൽ കൂടുതൽ യുവാക്കളെ പ്രോത്സാഹിപ്പിക്കുകയും അതുവഴി കൂടുതൽ സാമ്പത്തിക പങ്കാളിത്തം ഉറപ്പാക്കുക യുമാണ് ലക്‌ഷ്യം.ലുലു ഗ്രൂപ്പിന്റെ സുൽത്താനേറ്റിലെ വിപുലീകരണ പദ്ധതിയുടെ ഭാഗമായി, “രണ്ടു വർഷത്തിനുള്ളിൽ നാല് പുതിയ ഹൈപ്പർമാർക്കറ്റുകൾ കൂടി തുറക്കും, ഇത് സ്വദേശി യുവാക്കൾക്ക് കൂടുതൽ തൊഴിൽ നൽകും. ഇതുകൂടാതെ, അടുത്ത വർഷത്തോടെ വരാനിരിക്കുന്ന ഖസായിൻ ഇക്കണോമിക് സിറ്റിയിൽ പഴങ്ങൾക്കും പച്ചക്കറികൾക്കുമുള്ള അത്യാധുനിക സൗകര്യവും സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.