Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 21:09 IST
Share News :
കടുത്തുരുത്തി: മരണപ്പെട്ടവരുടെ പേര് മുൻഗണന റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഓൺലൈനായി അപേക്ഷ നൽകി പേരു നീക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണന റേഷൻ കാർഡ് കൈവശംവയ്ക്കുന്നവർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് റേഷൻ കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖല-സഹകരണസ്ഥാപന ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ (പാർട്ട് ടൈം ജീവനക്കാർ, താൽക്കാലിക ജീവനക്കാർ, ക്ലാസ് 4 തസ്തികയിൽ പെൻഷനായവർ, 5000 രൂപയിൽ താഴെ പെൻഷൻ വാങ്ങുന്നവർ, 10000 രൂപയിൽ താഴെ സ്വാതന്ത്ര്യസമര പെൻഷൻ വാങ്ങുന്നവർ ഒഴികെ), ആദായ നികുതി നൽകുന്നവർ, മാസം 25000 രൂപയ്ക്കു മുകളിൽ വരുമാനമുള്ളവർ, സ്വന്തമായി ഒരേക്കറിനുമേൽ ഭൂമിയുള്ളവർ (പട്ടികവർഗ്ഗക്കാർ ഒഴികെ), നാലുചക്രവാഹനം സ്വന്തമായി ഉള്ളവർ(ഏക ഉപജീവനമാർഗമായ ടാക്‌സി ഒഴികെ), വിദേശജോലിയിൽനിന്നോ സ്വകാര്യസ്ഥാപനത്തിൽ നിന്നോ 25000 രൂപ മാസവരുമാനമുള്ള കുടുംബാംഗം ഉള്ളവർ, സ്വന്തമായി 1000 ചതുരശ്ര അടിക്കുമേൽ വിസ്തീർണമുള്ള വീട്, ഫ്‌ളാറ്റ് ഉള്ളവർ എന്നിവർ താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെട്ട് കാർഡ് പൊതുവിഭാഗത്തിലേക്ക് മാറ്റണം. ഫോൺ: 0481 2421660, 9188527646, 9188527647, 9188527648, 9188527649, 9188527358.
Follow us on :
Tags:
More in Related News
Please select your location.