Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2024 14:05 IST
Share News :
എം.ഉണ്ണിച്ചേക്കു .
കോഴിക്കോട്: കലയും സംഗീതവും, സാഹിത്യവും വർണ്ണവസന്തം വിടർത്തി കോഴിക്കോട് സാഹിത്യ നഗരത്തിൽ ജില്ല സ്ക്കൂൾ കലോത്സവത്തിന് പ്രൗഢമായ തുടക്കം .മലബാർ കൃസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിദ്യാഭ്യാസ ഉപ ഡയരക്ടർ വർണ്ണ ശബളമായ അന്തരിക്ഷത്തിൽ പതാക ഉയർത്തി. തുടർന്ന് ജില്ലയിലെ ഒരു കൂട്ടം കലാധ്യാപികന്മാരുടെ നൃത്താവി ഷ്ക്കാര വിരുന്നിലൂടെ ഉദ്ഘാട ചടങ്ങിനെ ധന്യമാക്കി. കോഴിക്കോടിൻ്റെ കല, സാസ്ക്കാരിക പെരുമയും പാരമ്പര്യവും ലാസ്യഭാവതലങ്ങളിലൂടെ ചുവട് വെച്ചപ്പോൾ നൃത്താവിഷ്ക്കാരവും മുന്നോടിയായി അരങ്ങേറി സ്വാഗതഗാനവും വർണ്ണ പങ്കിട്ടായി. സ്വാഗത ഗാനം ഡി.ഡി.ഇ മനോജ് കുമാർ രചനയും, ഡോ.ദീപ്ത അരവിന്ദ് സംവിധാനവും നിർവ്വഹിച്ചു. 30 സംഗീത അധ്യാപകരും അണിനിരന്ന അവതരണം കലോത്സവത്തിന് അക്ഷരാർത്ഥത്തിൽ കുളിർമ്മയായി' പ്രശസ്ത കഥാകൃത്ത് ബെന്യാമീൻ അഞ്ചു നാളുകളിലായി അരങ്ങേറുന്ന കലാമാമാങ്കത്തിന് തിരിതെളിയിച്ചു. വിവിധ തരത്തിലുള്ള കലാസാഹിത്യ മത്സരങ്ങൾ കോഴിക്കോട് മണ്ണിനെ ഉജ്ജല വിജയമാക്കിയ പാരമ്പര്യമാണുള്ളതെ'ന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മറ്റു നഗരത്തിലില്ലാത്ത പ്രത്യേകതയാണ് കോഴിക്കോടിനുള്ളത്. അത് നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ മെ ട്രോ നഗരമായിരുന്നുവെന്നതിലാണ് . കോഴക്കോട് നഗരം ആരുടെയും സ്വന്തമല്ല എല്ലാവരുടെ തുമാണ്. വരുന്നവർ സ്വന്തമായി ലയിച്ച് ചേരുന്ന സംസ്ക്കാരവും പാരമ്പര്യവുമാണ്ടുള്ളത്. സ്നേഹത്തിൻ്റെയും മത മൈമത്രിയുടെ വലിയ പാരമ്പര്യ സംസ്കാരമാണ് ഇത് കേരളമൊട്ടും വളർത്താനാവണം അദ്ദേഹം തുടർന്ന് പറഞ്ഞു..
കോഴിക്കോട് മേയർ ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർ കോവിൽ എം.എൽ എ , ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ഷിജ ശശി, അഡ്വ. പി ഗവാസ്, സി. രേഖ, കെ. റംലത്ത്, ശിവാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽകൺവീനറും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ സി.മനോജ് മണിയൂർ സ്വഗതവും, സ്വീകരണ കമ്മറ്റി കൺവീനർ കെ . സുധീന നന്ദിയും പറഞ്ഞു. നഗരപരിധിയിലെ ഇരുപത് വിദ്യാലയങ്ങളിലാണ് മത്സരങ്ങൾക്ക് വേദിയൊരുക്കിയത്. യൂ.പി , ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ 319ഇനങ്ങളിൽ 12000 ത്തോളം കലാപ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. മത്സരാർത്ഥികൾക്കും , ഓഫീഷ്യൽക്കും, സംഘാടകർക്കും ഭക്ഷണ കമ്മറ്റിയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ ലഭ്യമാക്കാൻ മാനാഞ്ചിറ മേഡൽ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വിപുലമായ സജീകരണമാണ് നടത്തിയിരിക്കുന്നത്.
Follow us on :
Tags:
More in Related News
Please select your location.