Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുവാതിരയും സംഘ നൃത്തവും വർണ്ണ ശോഭയിൽ തിളങ്ങി രണ്ടാം ദിവസം കലോത്സവം ഭാവസാന്ദ്രമാക്കി.

20 Nov 2024 20:34 IST

UNNICHEKKU .M

Share News :


.

കോഴിക്കോട്: തിരുവാതിരയും, സംഘനൃത്തവും, കുച്ചുപ്പുടിയും ലാസ്യഭാവപ്രകടനങ്ങളിൽ വർണ്ണശോഭയിൽ തിളങ്ങി ജില്ല സ്ക്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിനത്തെ ഭാവ സാന്ദ്രമാക്കി. മുഖ്യ വേദിയായ മലബാർ കൃസ്ത്യൻ കോളേജ് ഹയർ സെക്കണ്ടറി സ്കൂളിലെ വൈക്കം മുഹമ്മദ് ബഷീർ വേദിയിൽ കസവുടുത്ത് കണ്ണെഴുതിയ മങ്കമാരുടെ ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളുടെ തിരുവാതിര മത്സരങ്ങളുടെ അരങ്ങേ റ്റത്തോടെവേദിയുണർന്നത്. പല മത്സരങ്ങളും നിശ്ചിത സമയത്തിൽ നിന്ന് അൽപ്പം മാറിയാണ് തുടരുന്നത്. ഇരുപത് വേദികളിലായി നാടകം, കേരളനടനം, നാട്യവിസ്മയപ്രകടനവുമായ കുച്ചുപ്പുടി,  എച്ച്.എസ് നടോടി നൃത്തം, യൂ പി വിഭാഗം സംഘനൃത്തം, വട്ടപ്പാട്ട്, , യക്ഷഗാനം, ലളിത ഗാനം , ഉറുദു സംഘ ഗാനം , തുടങ്ങി ഇനങ്ങളുടെ മനോഹരമായ പ്രകടനങ്ങൾ കണ്ട് ആസ്വദിക്കാൻ മിക്ക വേദികളിലും ജനം ഒഴുകിയെത്തി. പ്രസംഗം,വയലിൻ, മദ്ദളം, ഗസൽ, ഉറുദു ഗ്രൂപ്പ് സോങ്ങ്,പദ്യം ചൊല്ലൽ കന്നട, പ്രസംഗം കന്നട, മോണോക്ട്, ഖുർആൻ പാരായണം, തുടങ്ങി മത്സരങ്ങളും ആസ്വദകരുടെ മനം കുളിർത്താണ് ബുധനാഴ്ച്ച കടന്ന് പോയത്. മൂന്നാം ദിവസമായ നാളെ ( വ്യാഴായ്ച്ച) മുഖ്യ വേദിയിൽ ഹൈസ്ക്കൂൾ വിഭാഗം സംഘനൃത്തം, ഹൈസ്ക്കൂൾ, ഹയർ സെക്കണ്ടറി വിഭാഗം ഒപ്പനകളോടെ വേദി ഉണരുന്നത്. കോഴിക്കോട് ജില്ലാ സ്ക്കൂൾ കലോത്സവം രണ്ടാം ദിവസം പിന്നിടുമ്പോൾ  കോഴിക്കോട് സിറ്റി ഉപജില്ല 165 പോയൻ്റുകൾ നേടി മുന്നിലുണ്ട്. തൊട്ട് പിറകിൽ 163പോയൻ്റുകൾ നേടിയ കൊടുവള്ളി ഉപജില്ലയാണ്. മൂന്നാം സ്ഥാനത്ത് 158 പോയൻ്റുകളുമായി മുക്കവും, ചേവായൂരും ഉപജില്ലകൾ ഒപ്പത്തിനൊപ്പമുണ്ട്. സ്ക്കൂൾ തലത്തിൽ 57 പോയൻ്റുമായി മേൻ മുണ്ട എച്ച്എസ്എസ് മുമ്പിലുണ്ട്. രണ്ടാം സ്ഥാനത്ത് 49 പോയൻ്റുകളുമായി ചേവായൂർ  സിൽവർ എച്ച്.എസ് എസും , മേലടി ചിങ്ങപുരം സി.കെ എം ജി എം എച്ച്. എസ ഒപ്പത്തിനൊപ്പമുണ്ട്. മൂന്നാം സ്ഥാനത്ത് 43 പോയൻ്റുമായി പേരാമ്പ നടുവണ്ണൂർ ജി എച്ച്എ എസു എസ് മുണ്ട്.

.

 

Follow us on :

More in Related News