Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Nov 2024 08:58 IST
Share News :
ഇന്ന് ഗിന്നസ് ദിനം, 70 വർഷത്തിനുള്ളിൽ ഈ നേട്ടത്തിലെത്തിയത് 93 മലയാളികൾ
നവംബർ 21 ഈ വർഷം ഗിന്നസ് റിക്കാർഡ് ദിനമായി ആചരിക്കുന്നു.
അസാധാരണ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഒരു വിസ്മയകരമായ വേദിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സ്. ഒരു ഗിന്നസ് റെക്കോർഡ് നേടുന്നതിന് കഠിനാധ്വാനം ആവശ്യമാണ്.
ഇന്ത്യയിൽ 500ൽ താഴെ വ്യക്തികൾ മാത്രമാണുള്ളത്. അതിൽ 93 പേർ കേരളീയരാണ് എന്നത് ശ്രദ്ധേയമാണ്. പ്രതിവർഷം പതിനായിരക്കണക്കിന് ആളുകളെ റെക്കോർഡ് നേട്ടങ്ങൾക്കായി പ്രചോദിപ്പിക്കുന്ന ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്, ബ്രിട്ടീഷ് എഞ്ചിനീയറുംവ്യവസായിയുമായ ഗിന്നസ് ബ്രൂവറിയുടെ മാനേജിംഗ് ഡയറക്‌ടറുമായ സർ ഹ്യൂഗ് ബീവറുടെ ആശയമായാണ് . 1950-കളുടെ തുടക്കത്തിൽ യൂറോപ്പിലെ ഏറ്റവും വേഗതയേറിയ
ഗെയിം ബേർഡിനെക്കുറിച്ചുള്ള ഒരു തർക്കത്തിൽ നിന്നാണ് ഗിന്നസിൻ്റെ തുടക്കം. അദ്ദ്ദേഹത്തിൻ്റെ ചോദ്യത്തിന് ഒരു റഫറൻസ് പുസ്തകത്തിലും ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ഈദ്ദേഹംസ്‌പോർട്‌സ് ജേണലിസ്റ്റുകളായ നോറിസിൻ്റെയും റോസ് മക്‌വിർട്ടറിൻ്റെയും സഹായം തേടി, പുസ്തകത്തിൻ്റെ പ്രസിദ്ധീകരണം കൈകാര്യം ചെയ്യുന്നതിനായി ഗിന്നസ് സൂപ്പർലേറ്റീവ്‌സ് ലിമിറ്റഡ്
1954 നവംബറിൽ സ്ഥാപിതമായി . ഒരു വർഷത്തിനുശേഷം, മക്‌വിർട്ടർ സഹോദരന്മാർ ഏകദേശം 4,000 എൻട്രികളുടെ 198 പേജുള്ള ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചു, അവ പല അധ്യായങ്ങളായിവേർതിരിച്ചിരിക്കുന്നു . ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്സ് എന്ന്പേരിട്ടിരിക്കുന്ന ആദ്യ പതിപ്പ്, വെറും നാല് മാസത്തിനുള്ളിൽ ഇംഗ്ലണ്ടിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടു, അടുത്ത വർഷം മൂന്ന് പതിപ്പുകൾ കൂടി പുറത്തിറങ്ങി. മാക് വിറ്റർ സഹോദരന്മാർ അവരുടെ കഠിനമായ വസ്തുതാ പരിശോധനാ പ്രവർത്തനത്തിന്പേരുകേട്ടവരായിരുന്നു, റെക്കോർഡ് തകർക്കാനുള്ള ശ്രമങ്ങൾ നിരീക്ഷിക്കുന്നതിനോ പുതിയതും വ്യത്യസ്തവുമായ പ്രവർത്തനങ്ങൾ പുസ്തകത്തിൽ ഉൾപ്പെടുത്താൻ യോഗ്യമാണോ എന്ന് നിർണ്ണയിക്കുന്നതിനോ വേണ്ടി പലപ്പോഴും ഇവർ ലോകത്തിൻ്റെ വിദൂര കോണുകളിലേക്ക് വ്യക്തിപരമായി യാത്ര ചെയ്യാറുണ്ട്.
ഗിന്നസിൻ്റെഡാറ്റാബേസിൽ 65,940 സജീവ റെക്കോർഡ് ടൈറ്റിലുകൾ ഉണ്ട്.2023ൽ 215 രാജ്യങ്ങളിൽ നിന്നായി 57,415 റെക്കോർഡ് അപേക്ഷകൾ ലഭിച്ചതിൽ
4,975 റെക്കോർഡുകൾ അംഗീകരിച്ചു .ആഗോളതലത്തിൽ
100 രാജ്യങ്ങിൽ40 ഭാഷകളിലായി
153 മില്യൺ പുസ്തകങ്ങൾ വിറ്റു.
ഓരോ വാർഷിക ശീർഷകത്തിലും ആയിരക്കണക്കിന്റെക്കോർഡുകൾ അടങ്ങിയിരിക്കുന്നു80% പുതിയത് എല്ലാ വർഷവും ഉൾപ്പെടുത്താറുണ്ട്.
വ്യക്തിഗത ഇനത്തിൽ കേരളത്തിൽനിന്ന് ഗിന്നസ് നേടിയവരുടെ സംഘടന ഓൾ ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. ഗിന്നസ് നേടാൻ വേണ്ട മാർഗനിർദേശങ്ങൾ സംഘടന ചെയ്തു വരുന്നു. ഇതുവരെ 45 പേർ കേരളത്തിൽ നിന്ന് ആഗ്രഹിലൂടെ ഗിന്നസ് കരസ്ഥമാക്കിയിട്ടുണ്ട്.
വർഷങ്ങൾ നീണ്ട പരിശ്രമത്തിനു ശേഷം വ്യക്തിപരമായി നേടുന്ന അംഗികാരത്തിൻ്റെ ശോഭ കെടുത്തുന്നതാണ് പങ്കാളിത്വ സർട്ടിഫിക്കറ്റ് ജേതാക്കളും പ്രദേശിക ക്ലബുകളുടെ പേരിലും ഗിന്നസ് ജേതാക്കളായി അറിയപെടുന്നത്.
(ലേഖകൻ2013 ൽ 245 രാജ്യങ്ങളിലെ ടെലഫോൺ കാർഡുകൾ 15 വർഷം കൊണ്ട് ശേഖരിച്ച് ഗിന്നസ് നേടിയ ആളാണ്)
Follow us on :
More in Related News
Please select your location.