Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളിൽ റാണിക്ക് സുഖപ്രസവം

20 Nov 2024 16:43 IST

WILSON MECHERY

Share News :


മാള:

ഡോ. രാജു ഡേവിസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ ഒരു കുതിര പ്രസവം കൂടി. സ്കൂളിലെ റാണി എന്ന കുതിരയാണ് ഇന്ന് പ്രസവിച്ചത്. സ്കൂളിലെ 3-ാമത്തെ കുതിരപ്രസവമാണിത്.. റാണിയുടെ ജനനവും ഇവിടെത്തന്നെയായിരുന്നു. റാണിയുടെ അമ്മ ത്സാന്‍സി രാജസ്ഥാനില്‍ നിന്ന് 10 വര്‍ഷം മുന്പാണ് സ്കൂളില്‍ എത്തിച്ചേര്‍ന്നത്. കുതിരകളില്‍ പ്രശസ്ത മാര്‍വാലി ഇനത്തില്‍പെട്ടതാണ് ഈ കുതിരകള്‍. 

കുരുവിലശ്ശേരി ചൂണ്ടക്കപ്പറമ്പില്‍ അജയന്‍റെയും ഇന്ദുവിന്‍റെയും മകളും സ്കൂളിലെ വിദ്യാര്‍ത്ഥിയുമായിരുന്ന കൃഷ്ണ പബ്ലിക് പരീക്ഷയ്ക്ക് കുതിരപ്പുറത്ത് പോയതോടെയാണ് റാണിയുടെ അമ്മ ത്സാന്‍സി കൃഷ്ണയോടൊപ്പം മാധ്യമങ്ങളില്‍ വൈറലായത്. ഇതിനെതുടര്‍ന്ന് അന്നത്തെ ഡിജിപി ലോക് നാഥ് ബഹ്റ ഐപിഎസ്, ഋഷിരാജ്സിംഗ് ഐപിഎസ് എന്നീ പ്രമുഖര്‍ കൃഷ്ണയെയും, ത്സാന്‍സിയെയും സന്ദര്‍ശിക്കുവാന്‍ മാളയില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഋഷിരാജ്സിങ്ങിന്‍റെ ശുപാര്‍ശയോടെ കൃഷ്ണ കുതിരയോട്ടത്തിന് ഉന്നതപരിശീലനത്തിനായി മൈസൂറിലേക്ക് പോയത്. പിന്നീടാണ് ത്സാന്‍സി റാണിക്കു ജന്മം നല്‍കിയത്. സ്കൂളില്‍ ത്സാന്‍സിയുടെ മൂന്നാംതലമുറയാണ് പിറന്നുവീണ കുഞ്ഞ്. സ്കൂളില്‍ വിദ്യാര്‍ത്ഥികളുടെ കുതിരസവാരി പരിശീലനത്തിനാണ് കുതിരകളെ വളര്‍ത്തുന്നത്. മലപ്പുറത്തും കോഴിക്കോട്ടും നടന്ന കുതിരയോട്ട മത്സരങ്ങളില്‍ റാണിയെ ഓടിപ്പിച്ച് സ്കൂളിലെ കുട്ടികള്‍ സമ്മാനാര്‍ഹരായിട്ടുണ്ട്.. 

റാണിയുടെ കുഞ്ഞ് വളര്‍ന്ന് കുതിരയോട്ടത്തിന് തയ്യാറാകുന്നതും കാത്തിരിക്കുകയാണ് സ്കൂളിലെ വിദ്യാര്‍ത്ഥികള്‍.

Follow us on :

More in Related News