Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർഥിയെ എക്സൈസിൻ്റെ പെട്രോളിങ്ങിനിടെ കണ്ടെത്തി..

22 Dec 2024 19:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം

തലയോലപ്പറമ്പിൽ നിന്നും കാണാതായ വിദ്യർഥിയെ ശനിയാഴ്ച രാത്രി പൊതി ഭാഗത്ത് നിന്നും കടുത്തുരുത്തി എക്സൈസ് സംഘം സംശയസ് പദമായ സാഹചര്യത്തിൽ കണ്ടെത്തി. പുത്തൻവീട്ടിൽ അൽഅമീൻ (18) നെയാണ് കടുത്തുരുത്തി എക്സൈസ് 

സംശയസ് പദമായ സാഹചര്യത്തിൽ

പിടികൂടിയത്. എക്സൈസ് സംഘം പ്രദേശത്ത് പെട്രോളിംഗ് നടത്തുന്നത് കണ്ട് വെയിറ്റിംഗ് ഷെസ്സിൽ ഉണ്ടായിരുന്ന രണ്ടംഗ സംഘം ഓടി രക്ഷപ്പെടുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. കൂടെയുണ്ടായിരുന്ന യുവാവ് ഇതിനിടെ ഓടി രക്ഷപ്പെട്ടു. ഇവരുടെ കൈവശം ഉണ്ടായിരുന്നതായി കരുതുന്ന കഞ്ചാവ് പൊതി സ്ഥലത്ത് നിന്നും കിട്ടിയതോടെ എക്സൈസ് കൊണ്ടു പോകുകയായിരുന്നു.

പ്ലസ്ടു കഴിഞ്ഞ് നിൽക്കുന്ന ഇയാളെ കാണാതായതായി കാട്ടി ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ഫോൺ ഐ എം ഇ ഐ നമ്പർ കേന്ദ്രീകരിച്ച് അന്വോഷണം ഊർജ്ജിതമാക്കുന്നതിനിടെയാണ് എക്സൈസ് പിടികൂടിയ വിവരം അറിയുന്നത്. തുടർന്ന് പോലീസ് ഞായറാഴ്ച യുവാവിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം വീട്ടുകാരോടൊപ്പം വിടുകയായിരുന്നു.. പ്രദേശത്ത് ലഹരി വസ്തുക്കളുടെ വില്പനയും ഉപയോഗവും നടക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചതിനെ തുടർന്ന് പെട്രോളിംഗ് ശക്തമാക്കുന്നതിനിടെയാണ് സംശയകരമായ സാഹചര്യത്തിൽ ഇവരെ കണ്ടത്. സംഭവത്തിൽ

കടുത്തുരുത്തി എക്സൈസ് തുടർ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News