Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേനൽക്കാലത്ത് പകല്‍ പുറംജോലിക്ക് നിയന്ത്രണമേർപ്പെടുത്തി തൊഴിൽ മന്ത്രാലയം.

31 May 2024 05:00 IST

- ISMAYIL THENINGAL

Share News :

ദോഹ: ഖത്തറിൽ ചൂട് കൂടിയതോടെ പകൽ സമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് നിയന്ത്രണം. 

തൊഴിൽ മന്ത്രാലയത്തിൻ്റെ നിർദേശമനുസരിച്ച് വേനൽക്കാലത്തെ ചൂട് സമ്മർദ്ദത്തിൻ്റെ അപകടങ്ങളിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി, 

രാവിലെ 10 മുതൽ വൈകുന്നേരം 3.30 വരെ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യിക്കുന്നത് നിരോധിക്കാനുള്ള തീരുമാനം നടപ്പിലാക്കി. ജൂൺ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന നിയന്ത്രണം സെപ്റ്റംബർ 15 വരെ തുടരും. കമ്പനികളും തൊഴിലുടമകളും നിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തും.

Follow us on :

More in Related News