Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Oct 2024 06:34 IST
Share News :
പീരുമേട്∙ ഉരുൾപൊട്ടലുകളും പ്രളയവും പൂർണമായി തകർത്തെറിഞ്ഞ കൊക്കയാർ കൂട്ടിക്കൽ ദുരന്തത്തിന് ഇന്ന് മൂന്ന് വയസ്.
ഒക്ടോബർ 16ന് കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും തൊട്ടടുത്ത് ഇടുക്കി ജില്ലയിലെ കൊക്കയാറും ഉരുൾപൊട്ടൽ നാശം വിതയ്ക്കുകയായിരുന്നു. ഒരു കുടുംബത്തിലെ ആറുപേർ ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമായി. ആ ദുരന്തത്തിന്‍റെ ഞെട്ടലിൽനിന്ന് ഇതുവരെയും മോചിതരായിട്ടില്ല ഇവിടത്തുകാർ.
വീടും സ്ഥലവും നഷ്ടപ്പെട്ട 65 പേർക്ക് 10 ലക്ഷം രൂപ വീതവും വീട് നഷ്ടപ്പെട്ടവർക്കു ലഭിച്ചത് 4 ലക്ഷം രൂപയും സർക്കാർ 84 പേർക്ക് ധനസഹായം നൽകി. ഭാഗികമായി നഷ്ടം സംഭവിച്ച578 കുടുംബങ്ങൾക്ക് ഇടുക്കി കളക്ട്രേറ്റ് മുഖേന ധന സഹായം നൽകിയെങ്കിലും നഷ്ടം കണക്കാക്കിയതിൽ അപാതെയുണ്ടന്ന് ദുരന്ത ബാധിതർക്ക് പരാതിയുണ്ട്.
എല്ലാം തകർത്തെറിഞ്ഞ ദുരിതക്കയത്തിൽനിന്നു പതുക്കെ കരകയറുകയാണ് കൊക്കയാർ ,കൂട്ടിക്കൽ പ്രദേശങ്ങൾ.
പ്രളയത്തിൽ മേഖലയിൽ തകർന്നത് 44 പാലങ്ങളാണ്. ഇതിൽ നാലെണ്ണം പോലും പുനർനിർമ്മിക്കാൻ ഇതുവരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. കോട്ടയം - ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ ഈസ്റ്റ് പാലം, കൊക്കയാർ പഞ്ചായത്ത് ഓഫീസിനു സമീപത്തെ കൊക്കയാർ പാലം എന്നിവയും തകർന്നവയിൽപ്പെടുന്നു. യാത്രാദുരിതമേറിയതോടെ പ്രദേശവാസികൾ ചേർന്ന് ഏന്തയാറിൽ ജനകീയപാലം നിർമ്മിച്ചു.
ഇളങ്കാട് പാലം മാത്രമാണ് നിർമ്മാണം പൂർത്തിയാക്കിയത്.
തകർന്ന റോഡുകളും പാലങ്ങളും പുനർ നിർമിക്കാത്തതിനാൽ പഞ്ചായത്തിലെ 13 വാർഡുകളിൽ 11 വാർഡുകളിലും ജനങ്ങൾ കടുത്ത പ്രതിസന്ധിയിലാണ്. ഇടുക്കി - കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാർ പാലം, പൂവഞ്ചി തൂക്കുപാലം, കൊക്കയാർ പാലം, വെംബ്ലി കമ്യൂണിറ്റി ഹാൾ പാലം, നൂറേക്കർ പാലം, തെരുവുപാറ പാലം, ഏന്തയാർ - മലയിഞ്ചി പാലം, കുപ്പയക്കുഴി പാലം,
വെട്ടിക്കാനം നടപ്പാലം എന്നിവയെല്ലാം തകർന്ന അവസ്ഥയിൽ കിടക്കുകയാണ്. മുക്കുളം, വടക്കേമല, നാരകംപുഴ, കൊക്കയാർ, കുറ്റിപ്ലാങ്ങാട്, മേലോരം എന്തയാർ, പൂവഞ്ചി എന്നിവിടങ്ങളിൽ എല്ലാം റോഡുകൾ തകർന്ന നിലയിൽ തന്നെ കിടക്കുകയാണ്. ഒന്നും പുനർ നിർമിക്കാനായിട്ടില്ല.
.
Follow us on :
More in Related News
Please select your location.