Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2024 17:38 IST
Share News :
ദോഹ: ഖത്തറിലെ പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനായുള്ള ഖത്തർ ഇന്ത്യൻ എംബസിയുടെ പ്രതിമാസ അംബാസഡറുമായി നേരിൽ പരിപാടി മെയ് രണ്ടിന് വ്യാഴാഴ്‌ച വൈകിട്ട് മൂന്നു മുതൽ നടക്കും. അംബാസഡർ വിപുൽ ഓപ്പൺ ഓപൺ ഹൗസിന് നേതൃത്വം നൽകും. പരിപാടിയിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുലുമായി ഇന്ത്യൻ പൗരന്മാർക്ക് ആശയവിനിമയം നടത്താവുന്നതാണ്.
മെയ് രണ്ടിന് വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയാണ് പരിപാടി നടക്കുക.
കോൺസുലാർ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവതരിപ്പിക്കാവുന്ന പ്രസ്തുത പരിപാടിയിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും സന്നിഹിതരായിരിക്കും.മെയ് 2ന് ഉച്ചക്ക് 2 മണി മുതല്‍ 3 മണി വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. പരാതികളുള്ളവർക്ക് labour.doha@mea.gov.in എന്ന ഇ-മെയിൽ വിലാസത്തിലോ 55097295 എന്ന നമ്പറിലോ ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്യാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.