Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ വിദേശകാര്യ മന്ത്രി ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

01 Jul 2024 04:52 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുമായി രാജ്യം സന്ദർശിക്കുന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തി.


ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധം, രാഷ്ട്രീയം, വ്യാപാരം, നിക്ഷേപം, ഊർജം, സാങ്കേതികവിദ്യ, സംസ്‌കാരം, ജനങ്ങൾ തമ്മിലുള്ള ബന്ധം തുടങ്ങിയ മേഖലകളിലാണ് ഇരു നേതാക്കളും ചർച്ചയിൽ ഊന്നൽ നൽകിയത്. ഗാസയിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ ഉൾപ്പെടെ പ്രാദേശിക, ആഗോള വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറി.

ചർച്ചകൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രി അഭിനന്ദനം അറിയിക്കുകയും ഇന്ത്യ- ഖത്തർ ബന്ധം കൂടുതൽ മെച്ചപ്പെടുത്താനും പരസ്‌പര താത്പര്യങ്ങളെക്കുറിച്ചുള്ള സംഭാഷണം തുടരാനും തീരുമാനിച്ചു.ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ആശംസകൾ അറിയിച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി പറഞ്ഞു.

Follow us on :

More in Related News